രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപമായിരുന്നു ഇന്നലെ. വമ്പിച്ച ഭൂരിപക്ഷത്തിൽ മിന്നുന്ന വിജയം തന്നെയാണ് ബിജെപിയും നരേന്ദ്ര മോദിയും സ്വന്തമാക്കിയത്. വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്രമോദിയെ അഭിനന്ദിച്ച് മോഹൻലാൽ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നരേന്ദ്രമോദി ജി എന്നാണ് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത്.
ബി.ജെ.പി വീണ്ടും ഒറ്റയ്ക്ക് അധികാരത്തിലേക്ക് എത്തുമ്പോൾ . ഇന്ത്യ മുഴുവന്‍ ആഞ്ഞടിച്ച മോദി തരംഗത്തില്‍ യു.പി.എ. തകര്‍ന്നടിയുകയാണുണ്ടായത്. കോണ്‍ഗ്രസിനു ആശ്വാസം നല്‍കിയത് കേരളത്തിലെയും പഞ്ചാബിലെയും മുന്നേറ്റങ്ങള്‍ മാത്രമാണ്. തുടര്‍ഭരണം ഉറപ്പാക്കിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി.
മോദിയുടെ വിജയത്തിൽ സിനിമ മേഖലയിലെ പ്രമുഖരും പ്രതികരിച്ചിരുന്നു. രജനികാന്ത്, ശരത്കുമാര്‍, അഭിഷേക് ബച്ചൻ, ഹേമ മാലിനി എന്നിങ്ങനെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്.
This post was last modified on May 24, 2019 11:56 am
Leave a Comment