X

ആദ്യം മാന്യമായി വസ്ത്രം ധരിക്കൂ, എന്നിട്ടാകാം നാടു നന്നാക്കല്‍; നടി കസ്തൂരിക്ക് സദാചാരവാദികളുടെ ആക്രമണം

വളരെ മോശമായ കമന്റുകളാണ് കസ്തൂരിക്കു നേരെ ഉണ്ടായത്

തെന്നിന്ത്യന്‍ താരം കസ്തൂരിക്കെതിരേ സോഷ്യല്‍ മീഡിയയുടെ സദാചാര വിമര്‍ശമം. ഒരുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ താരം ധരിച്ച വസ്ത്രത്തെ ചൊല്ലിയാണ് സദാചാര വാദികളുടെ ആക്രമണം.

കാര്‍ത്തി നായകനായെത്തുന്ന ജൂലൈ കാട്ര് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ മുട്ടിനു മുകളിലായി നില്‍ക്കുന്ന സ്‌കേര്‍ട്ട് പോലുള്ള വസ്ത്രമായിരുന്നു കസ്തൂരി ധരിച്ചിരുന്നത്. ഇതിനുശേഷം ഇതേ വേഷത്തില്‍ തന്നെ ഒരു തമിഴ് മാധ്യമത്തിന് കസ്തൂരി അഭിമുഖവും നല്‍കിയിരുന്നു. ഇതിനെതിരേയാണ് വളരെ മോശമായ കമന്റുകള്‍ നടിയ്‌ക്കെതിരേ ഉണ്ടായത്. ഈ പരിപാടിയില്‍ പങ്കെടുത്ത് കസ്തൂരി നടത്തിയ പ്രസ്താവനകളേയും നടിയുടെ വസ്ത്രധാരണത്തെയും ചേര്‍ത്താണ് അപഹാസ്യകരമായ രീതിയില്‍ കമന്റുകള്‍ വരുന്നത്. സിനിമയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ചലച്ചിത്ര മേഖലയിലെ പുരുഷാധിപത്യത്തേയും സിനിമക്കാരുടെ രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം കസ്തൂരി പരിപാടിയില്‍ തുറന്നടിച്ചിരുന്നു. ഇതിഷ്ടപ്പെടാത്തവരാണ് നടിയെ ആക്രമിക്കുന്നത്. 44 വയസായില്ലേ കുറച്ച് കൂടി മാന്യമായ വസ്ത്രം ധരിക്കൂ. എന്നിട്ട് നാട് നന്നാക്കാന്‍ ഇറങ്ങൂ എന്നാണ് പ്രധാന വിമര്‍ശനം. നിങ്ങള്‍ പാന്റ്‌സ് ഇടാന്‍ മറന്നു പോയിരിക്കുന്നു, ഈ വേഷത്തിലാണോ നാടു നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നത്, ആദ്യം വസ്ത്രധാരണത്തിലുള്ള ശ്രദ്ധയാണ് വേണ്ടത്, അതു കഴിഞ്ഞ് സിനിമാരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാം എന്നൊക്കെയാണ് അശ്ലീല ചുവയോടെ കസ്തൂരിക്കെതിരേ സദാചാരവാദികള്‍ ആക്രോശിക്കുന്നത്.

ഇതാദ്യമായല്ല കസ്തൂരിക്കെതിരേ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. തന്റെ നിലപാടുകള്‍ സധൈര്യം തുറന്നു പറയുന്ന സ്ത്രീയാണ് കസ്തൂരി. പല വിഷയങ്ങളിലും അവര്‍ സ്വതന്ത്രമായി കൈക്കൊണ്ടിട്ടുള്ള നിലപാടുകളുടെ പേരില്‍ അവര്‍ക്കെതിരേ ഒത്തിരി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

This post was last modified on March 12, 2019 6:36 am

Related Post
Leave a Comment