മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് കവിയൂർ പൊന്നമ്മ.മലയാള സിനിമയിലെ എല്ലാ മുൻ നിര താരങ്ങളുടെയും അമ്മയായും അമൂമ്മയായും അഭിനയിച്ചിട്ടുള്ള താരം ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. സിനിമ ചിത്രികരണത്തിനിടയിൽ ഒരിക്കൽ ജഗതി ശ്രീകുമാറിന്റെ അഭിനയം കണ്ട് മൂന്ന് നാല് തവണ ചിരിച്ചെന്നും ഒപ്പം അഭിനയിച്ച തിലകൻ വഴക്ക് പറഞ്ഞതായും കവിയൂർ പൊന്നമ്മ പറയുന്നു. കൗമുദി ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് കവിയൂർ പൊന്നമ്മ ഇക്കാര്യം പറഞ്ഞത്
ഏത് സിനിമയാണെന്ന് ഓർമയില്ല, ഒരു നവാഗത സംവിധായകന്റെ ചിത്രത്തിൽ അമ്പിളി (ജഗതി ശ്രീകുമാർ) കോമഡി രംഗം അഭിനയിക്കുന്നത് കണ്ടിട്ട് ഞാൻ പൊട്ടിച്ചിരിച്ചു. മൂന്ന് നാലു തവണയായപ്പോൾ ഓരോരുത്തർ ഇവിടെ ചിരിക്കാനാണോ അഭിനയിക്കാനാണോ വന്നത് എന്ന് തിലകൻ ചോദിച്ചു. ചോദ്യം കേട്ടയുടനെ ഞാൻ പുറത്തേക്ക് പോയി ഇരുന്നു. പിന്നെ ഷൂട്ടിംഗ് നടക്കുന്നിടത്തേക്ക് പോയതേയില്ല..കവിയൂർ പൊന്നമ്മ പറഞ്ഞു.
അല്പ സമയം കഴിഞ്ഞ് ഷൂട്ടിന് കാണാത്തതിനെ തുടർന്ന് തന്നെ വിളിക്കാനെത്തിയത് തിലകന്റെ മകൻ ഷമ്മി തിലകനായിരുന്നു. ഷോട്ടെടുക്കണ്ടേയെന്ന് ചോദിച്ചപ്പോൾ എനിക്ക് സൗകര്യമില്ലെന്ന് ഞാൻ മറുപടി പറയുകയും ചെയ്തു. അച്ഛന്റെ സ്വഭാവം ചേച്ചിക്ക് അറിയാവുന്നതല്ലേ എന്ന് പറഞ്ഞ് തന്നെ ഷമ്മി അകത്തേക്ക് വിളിച്ച് കൊണ്ട് പോയി- പൊന്നമ്മ കൂട്ടി ചേർത്തു.
Leave a Comment