X

‘പല ചോദ്യങ്ങൾക്കും ഈ സിനിമ ഉത്തരം പറയും’ : റോക്കറ്റ്‌റി; ദ നമ്പി ഇഫക്ടിന്റെ ചിത്രീകരണം ആരംഭിച്ചു

ചാരകേസുമായി ബന്ധപ്പെട്ട അദ്ദേഹം തന്നെ എഴുതിയ ബുക്കിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലുമാണ് ചിത്രം പുറത്തിറങ്ങുത്ത്

മുന്‍ ഐ.എസ്.ആര്‍.ഓ ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന റോക്കറ്റ്‌റി; ദ നമ്ബി ഇഫക്ടിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിലെ നായകൻ മാധവൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. മുൻ സംവിധായകൻ ആനന്ദ് മഹാദേവന്‍ പിന്‍മാറിയതോയാണ് സിനിമയുടെ പൂര്‍ണ ഉത്തരവാദിതത്വം മാധവൻ ഏറ്റെടുത്ത്. 27 വയസ്സ് മുതൽ 75 വയസ്സുവരെയുള്ള നമ്പി നാരായണത്തെ ജീവിതമാണ് സിനിമയിൽ മാധവൻ അവതരിപ്പിക്കുക.

സിനിമയുടെ ചീത്രീകരണം ആരംഭിച്ച വിവരം മാധവന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.

ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ട്ടിച്ച ഐ.എസ.ആർ.ഓ ചാരക്കേസ് വെള്ളിത്തിരയിൽ എത്തുംബോൾ ഇനിയും തേടുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഈ സിനിമ നല്‍കുമെന്നും പടം നന്നായിട്ട് തന്നെ വരുമെന്നും നമ്പി നാരായണന്‍ പറയുന്നു. മാതൃഭൂമി ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചാരകേസുമായി ബന്ധപ്പെട്ട അദ്ദേഹം തന്നെ എഴുതിയ ബുക്കിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലുമാണ് ചിത്രം പുറത്തിറങ്ങുത്ത്. ഇന്ത്യ യു.എസ്സ്, സ്‌കോട്ലാന്റ്, ഫ്രാന്‍സ്, റഷ്യ മുതലായ സ്ഥലങ്ങളില്‍ ചിത്രീകരണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ശാസ്ത്രജ്ഞനും എയറോ സ്പേസ് എന്‍ജിനിയറുമായിരുന്ന എസ്.നമ്പി നാരായണന്‍ 1994ലാണ് ചാര കേസില്‍ അറസ്റ്റിലാവുന്നത്. 1995 ല്‍ സി.ബി.ഐ അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിക്കുകയും 1998ല്‍ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

This post was last modified on January 22, 2019 10:58 am