X

‘ആര്‍എസ്എസ് നേതാവ് ഹെഗ്‌ഡേവാര്‍ രാജ്യസ്‌നേഹിയാണെന്ന് എഴുതി ഒപ്പിട്ടു കൊടുത്തതിനാകും പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയത്’: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'എന്തായാലും എനിക്ക് പ്രണബ് മുഖര്‍ജിയോട് ഇപ്പോള്‍ ബഹുമാനം ഒന്നുമില്ല. പത്മ പുരസ്‌കാരം നല്‍കുന്നതിലും ഉന്നതമായ യോഗ്യതകളുള്ളവര്‍ക്കാണ് ഭാരതരത്‌ന നല്‍കേണ്ടത്.'

മുന്‍രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പത്മ-ഭാരതരത്‌ന പുരസ്‌കാരങ്ങള്‍ നല്‍കിയത് നിക്ഷപക്ഷമായിട്ടല്ലെന്നാണ് കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്, ‘നിഷ്പക്ഷമായല്ല പത്മപുരസ്‌കാരം കൊടുത്തത്, എന്നത് കൊണ്ടാണ് സെന്‍കുമാര്‍ നമ്പി നാരായണനെ വിമര്‍ശിക്കുന്നതെങ്കില്‍ അദ്ദേഹം ആദ്യം തള്ളിപ്പറയേണ്ടത് ഈ പ്രാവശ്യത്തെ ഭാരതരത്‌ന പുരസ്‌കാര ജേതാക്കളെയാണ്. പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന കൊടുത്തതില്‍ എനിക്ക് ശക്തമായ എതിര്‍പ്പുണ്ട്. ഭൂപന്‍ ഹസാരിക വലിയ കലാകാരനാവും എന്നാല്‍ അദ്ദേഹവും ആര്‍എസ്എസുകാരനാണ്. അതേപോലെ നാനാജി ദേശ്മുഖ് അദ്ദേഹത്തിനും ഭാരതരത്‌ന കൊടുത്തു. എന്ത് യോഗ്യതയാണ് അദ്ദേഹത്തിനുള്ളത്. പണ്ട് ജനതാസര്‍ക്കാര്‍ ഉണ്ടാക്കാന്‍ സഹായിച്ചു. അതാവാം.

ആര്‍എസ്എസ് ആസ്ഥാനത്ത് പോയി അവരുടെ സ്ഥാപക നേതാവ് ഹെഗ്‌ഡേവാര്‍ രാജ്യസ്‌നേഹിയാണെന്ന് എഴുതി ഒപ്പിട്ടു കൊടുത്തല്ലോ.. അതിന് പ്രത്യുപകാരമായിട്ടാവാം ഇപ്പോള്‍ പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയത്. എന്തായാലും എനിക്ക് പ്രണബ് മുഖര്‍ജിയോട് ഇപ്പോള്‍ ബഹുമാനം ഒന്നുമില്ല. അക്കാര്യം തുറന്നു പറയുന്നതില്‍ എന്താണ് തെറ്റ്. പത്മ പുരസ്‌കാരം നല്‍കുന്നതിലും ഉന്നതമായ യോഗ്യതകളുള്ളവര്‍ക്കാണ് ഭാരതരത്‌ന നല്‍കേണ്ടത്.’

കൂടുതല്‍ വായനയ്ക്ക് – https://www.asianetnews.com/news/rajmohan-unnithan-against-pranab-mukharjee-ply3r2