X

പൃഥ്വിരാജിന്റെ മാസ്സ് ഡയലോഗില്‍ ഒരു സിനിമ; ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്’

ശരത് ജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു.

2014ല്‍ തീയേറ്ററുകളില്‍ വിജയം നേടിയ പൃഥ്വിരാജ് ചിത്രമായിരുന്നു ‘സെവന്‍ത് ഡേ’. ഇപ്പോഴിതാ ഈ ചിത്രത്തിലെ പൃഥ്വിരാജിന്റെ മാസ്സ് ഡയലോഗില്‍ ഒരു സിനിമ ഒരുങ്ങുകയാണ്.

കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ഇവര്‍ മൂന്നുപേരുമാണെന്റെ ഹീറോ, യൂ സീ ദ ഐറണി, മൂന്ന് പേരും പൊരുതിത്തോറ്റവരാണ്, അതുകൊണ്ട് പൊരുതിത്തോറ്റാല്‍ അങ്ങ് വേണ്ടെന്നുവെക്കും ഞാന്‍. പക്ഷേ കളിക്കുന്നത് എപ്പോഴും ജയിക്കാന്‍ വേണ്ടിയായിരിക്കും, ഐ ഓള്‍വേസ് പ്ലേ റ്റു വിന്‍ എന്നായിരുന്നു പൃഥ്വിയുടെ മാസ്സ് ഡയലോഗ്.

ശരത് ജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. സിനിമയിലെ താരങ്ങളെക്കുറിച്ചും അണിയറപ്രവര്‍ത്തകരെക്കുറിച്ചുമൊന്നുമുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ് ഇവരാണ് എന്റെ ഹീറോസ്. ഈ ഡയലോഗ് കേട്ട് ആവേശം കൊള്ളാത്ത ഒരു മലയാളിയും ഇല്ലെന്നു തന്നെ പറയാം. പക്ഷെ ഇവര്‍ തോറ്റവരല്ലെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. കാരണം തോറ്റുകൊടുക്കാന്‍ മനസ്സുള്ളവന്റെയത്രയും വിജയിച്ചവരാരും ഈ ലോകത്തില്‍ വേറെയില്ല. ഫസ്റ്റ് പേജ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ശരത് ജി മോഹന്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന ഈ ചിത്രവും പറയാനാഗ്രഹിക്കുന്നത് മറ്റൊന്നല്ല.’ സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നു.