X

അവസരങ്ങള്‍ ചോദിച്ചപ്പോള്‍ അവഗണിച്ചു, പരിഹസിച്ചു; കായംകുളം കൊച്ചുണ്ണിയുടെ വിജയം ഇതിനെല്ലാമുള്ള മറുപടി: ബാബു ആന്റണി

കൊച്ചുണ്ണിയിലെ തന്റെ കഥാപത്രത്തെ ഏറ്റെടുത്ത അരാധകര്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറയുന്നു.

പ്രേക്ഷകര്‍ നല്‍കിയ പിന്തുണയാണ് കായംകുളം കൊച്ചുണ്ണിയിലെ തന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് പ്രശസ്ത താരം ബാബു ആന്റണി. സിനിമയില്‍ നിറം മങ്ങിയ കാലത്ത് വലിയ അപമാനങ്ങളാണ് നേരിട്ടത്. അക്കാലയളവില്‍ നിവവധിപേര്‍ തന്നോട് മോശമായി പെരുമാറി. അഭിനയം നിര്‍ത്താന്‍ പോലും പലരും ഉപദേശിച്ചു. എന്നാല്‍ അതില്‍ പതറാതെ തിരിച്ചുവരാന്‍ കരുത്ത് നല്‍കിയത് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് ലൈവിലായിരുന്നു ബാബു ആന്റണിയുടെ പ്രതികരണം. കൊച്ചുണ്ണിയിലെ തന്റെ കഥാപത്രത്തെ ഏറ്റെടുത്ത അരാധകര്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറയുന്നു.

കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ്ങ് ഉള്‍പ്പെടെയുള്ള അനുഭവങ്ങളും താരം വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ‘റോഷന്‍ ആന്‍ഡ്രൂസ് ഉള്‍പ്പെടുന്ന അണിയറ പ്രവര്‍ത്തകര്‍ ഒരുപാട് കഷ്ടപാടുകള്‍ സഹിക്കേണ്ടി വന്നു. കൃത്യമായ പഠനത്തിന് ശേഷമായിരുന്നു ‘റോഷന്‍ ആന്‍ഡ്രൂസ് സിനിമ ആരംഭിച്ചത്. ചരിത്ര സിനിമ എന്ന തരത്തില്‍ സംവിധായകന്‍ മികച്ച രീതിയില്‍ സിനിമയെ കൈകാര്യം ചെയ്തു. ശ്രീലങ്കയിലാണ് സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിച്ചത്. അതിനിടയില്‍ നിവിന്‍ പോളിക്ക് പരിക്കേല്‍ക്കുക പോലും ചെയ്തു. എന്നാല്‍ അതിന്റെയെല്ലാം ഫലം സിനിമയില്‍ ലഭിച്ചെന്നും ബാബു ആന്റണി പറയുന്നു.

സിനിമയില്‍ നിന്ന് ഇടവേള ഉണ്ടായകാലത്ത് പോലും 32 വര്‍ഷത്തെ തന്റെ സിനിമാ സൗഹൃദങ്ങള്‍ അവസരത്തിനായി ഉപയോഗിച്ചിരുന്നില്ല. ആവശ്യപ്പെട്ടിരുന്നെങ്കില്‍ സ്‌നേഹത്തിന്റെ പേരില്‍ നല്‍കുമെന്ന് കരുതിയിരുന്നു. അതിനാല്‍ ശ്രമിച്ചില്ല. പിന്നീട് അവസരങ്ങള്‍ ഇല്ലാതായപ്പോള്‍ ഇതിന് ശ്രമിച്ചു. പക്ഷേ ആരു സഹായിച്ചില്ല. ഇപ്പോള്‍ ആരുടെയും സഹായമില്ലാതെ തിരിച്ചുവരുന്നു. അതില്‍ അതിയായ സന്തോഷമുണ്ടെന്നും ബാബു ആന്റണി വെളിപ്പെടുത്തുന്നു.

എന്നാല്‍ ഇപ്പോള്‍ അവരുടെ സഹായങ്ങള്‍ ഇല്ലാതെതന്നെ മികച്ച തിരിച്ചുവരവിനായി. ഇനി നായക കേന്ദ്രീകൃതമായ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും താരം പ്രതീക്ഷ പ്രകടിപ്പിച്ചു. ഒമര്‍ലുലു സംവിധാനം ചെയ്ത പവര്‍സ്റ്റാറില്‍ ആക്ഷന്‍ ഹീറോ ആയാണ് ബാബു ആന്റണി തിരിച്ചെത്തുന്നത്. ഗ്രാന്‍ഡ്മാസ്റ്റര്‍, എസ്ര, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകളിലും ഇടക്കാലത്ത് ബാബു ആന്റണി അഭിനയിച്ചിരുന്നു. ഒമര്‍ലുലു സംവിധാനം ചെയ്ത പവര്‍സ്റ്റാറില്‍ ആക്ഷന്‍ ഹീറോ ആയി ബാബു ആന്റണി മലയാത്തില്‍ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ജനങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യുക എന്നതാണ് തന്റെ ഉദ്ദേശമെന്ന് വെളിപ്പെടുത്തിയ താരം അതിലൂടെ എന്തെങ്കിലും അവാര്‍ഡ് കിട്ടിയാല്‍ സന്തോഷമാവുമെന്നും പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ‘ഇനി നായകകേന്ദ്രീകൃതമായ സിനിമകളായും കൂടുതലായും ചെയ്യുക. ഒമര്‍ ലുലുവിന്റെ പവര്‍സ്റ്റാര്‍ ആണ് അടുത്ത പ്രോജക്ട്. അതൊരു മാസ് സിനിമയായിരിക്കും. ജനങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യുക എന്നതാണ് എന്റെ ഉദ്ദേശം. അതിലൂടെ എന്തെങ്കിലും അവാര്‍ഡ് കിട്ടിയാല്‍ സന്തോഷം. ഇതുവരെ പഞ്ചായത്തിന്റെ പോലും അവാര്‍ഡ് എനിക്ക് ലഭിച്ചിട്ടില്ല.’ബാബു ആന്റണി പറഞ്ഞു.

 

Related Post
Leave a Comment