X

ലിപ് ലോക്കില്‍ നാണിക്കാനെന്തിരിക്കുന്നു? തീവണ്ടി നായിക സംയുക്ത മേനോന്‍

ചിത്രത്തിലെ നായകന്‍ ടൊവിനൊയാണെന്ന് അറിഞ്ഞതോടെ സന്തോഷം വര്‍ധിച്ചതായും സംയുക്ത മേനോന്‍ പറയുന്നു.

തീവണ്ടി എന്ന സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് തീര്‍ത്തും സിനിമാറ്റിക്ക് ആയിരുന്നെന്ന് നായിക സംയുക്ത മേനോന്‍. ലില്ലി എന്ന ചിത്രത്തിനിടെയായിരുന്നു തീവണ്ടിയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. ലില്ലി റിലീസായ ശേഷം പുതിയ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷിച്ചിരിക്കെയാണ് തീവണ്ടിയിലേക്ക് ക്ഷണം ലഭിച്ചത്. ചിത്രത്തിലെ നായകന്‍ ടൊവിനൊ യാണെന്ന് അറിഞ്ഞതോടെ സന്തോഷം വര്‍ധിച്ചതായും സംയുക്ത മേനോന്‍ പറയുന്നു.

എന്നാല്‍ സിനിമയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ചുംബന രംഗത്തില്‍ അഭിനയിച്ചപ്പോള്‍ ചമ്മലുണ്ടായില്ലെന്നും സംയുക്ത പറയുന്നു. സിനിമയുടെ ഭാഗമായിരുന്നു അത്. അതും അഭിനയമായിരുന്നു.  ലജ്ജ തോന്നേണ്ട ആവശ്യമില്ലെന്നും മനോരമ ഓണ്‍ലൈനിന്റെ ഐ മീ മൈ സെല്‍ഫില്‍ നായിക വ്യക്തമാക്കുന്നു.

സിനിമയിലേക്കുള്ള തന്റെ കടന്നുവരവ് സ്വന്തം തീരുമാനം തന്നെയായിരുന്നെന്നും നായിക വെളിപ്പെടുത്തുന്നു. സിനിമയക്ക് ലഭിക്കുന്ന പോലെ മിക്‌സഡ് റെസ്‌പോണ്‍സായിരുന്നു വീട്ടില്‍ നിന്നും ലഭിച്ചത്. എന്നാല്‍ തന്റെ തീരുമാനത്തെ അവര്‍ എതിര്‍ത്തില്ല. എന്നാല്‍ തീരുമാനം ശരിയാണെന്ന് തോന്നുന്നുണ്ടെന്നും സംയുക്ത മേനോന്‍ പറയുന്നു.

This post was last modified on September 20, 2018 10:40 am

Related Post
Leave a Comment