X

‘നമ്മള്‍ പോലും അറിയാതെ നമ്മള്‍ അധോലോകമായി’; മമ്മൂട്ടി ചിത്രം ‘ഉണ്ട’യിലെ അണിയറപ്രവര്‍ത്തകര്‍ക്ക് സംഭവിച്ചത്

ബുള്ളറ്റ് രൂപത്തിലുള്ള വസ്തു കണ്ടെടുത്തതോടെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിരിക്കുകയായിരുന്നു.

മമ്മൂട്ടി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഡമ്മി ഉണ്ടകളുമായി പിടിക്കപ്പെട്ടതും അതിനെ തുടര്‍ന്നുള്ള ട്രോളുകളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. കൗതുകം ജനിപ്പിക്കുന്ന ചിത്രത്തിന്റെ പേരാണ് ആദ്യം ട്രോളന്‍മാര്‍ ആയുധമാക്കിയതെങ്കില്‍ ഇപ്പോള്‍ ചിത്രത്തിലെ അണിറയറ പ്രവര്‍ത്തകര്‍ കുടുങ്ങിയ സംഭവവും ട്രോളന്‍മാര്‍ ഏറ്റെടുക്കുകയാണ്.

മമ്മൂട്ടി ചിത്രമായ ‘ഉണ്ട’ യുടെ അണിയറപ്രവര്‍ത്തകരാണ് ഡമ്മി ബുള്ളറ്റുമായി കുടുങ്ങിയെന്ന വാര്‍ത്ത പുറത്തു വന്നത്. ഡമ്മി ബുള്ളറ്റുമായി യാത്രക്കെത്തിയ സിനിമ സംഘം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു. സുരക്ഷാവിഭാഗം സ്‌ക്രീനിങിനിടെ അണിയറക്കാരില്‍ ഒരാളുടെ ബാഗില്‍ നിന്ന് ബുള്ളറ്റ് രൂപത്തിലുള്ള വസ്തു കണ്ടെടുത്തതാണ് സംഭവങ്ങള്‍ക്കു തുടക്കം. തൃശൂര്‍ വിയ്യൂരിലെ ഷൂട്ടിങ്ങിനു ശേഷം കൊച്ചിയില്‍ നിന്നു ഹൈദരാബാദ് വഴി ഛത്തീസ്ഗഢിലെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോകാന്‍ എത്തിയതായിരുന്നു സിനിമ പ്രവര്‍ത്തകര്‍.

ബുള്ളറ്റ് രൂപത്തിലുള്ള വസ്തു കണ്ടെടുത്തതോടെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിരിക്കുകയായിരുന്നു. പൊലീസിന്റെ ആയുധ വിഭാഗം എത്തി പരിശോധന നടത്തി ഇവ സിനിമകളിലും മറ്റും ഉപയോഗിക്കുന്ന ഡമ്മി ബുള്ളറ്റ് തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഘത്തിന് പോകാനായത്. പിന്നീട് ഈ സംഭവം അണിയറക്കാര്‍ തന്നെ ട്രോളാക്കി ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. ‘നമ്മള്‍ പോലും അറിയാതെ നമ്മള്‍ അധോലോകമായി മാറിയിരിക്കുകയാണ്’ എന്ന തലക്കെട്ടോടെയാണ് ഈ വാര്‍ത്ത പേജില്‍ പങ്കുവച്ചിരിക്കുന്നത്.

 

This post was last modified on March 17, 2019 12:01 pm

Related Post
Leave a Comment