X

റിലീസിന് മുമ്പേ നാല് രാജ്യാന്തര പുരസ്കാരങ്ങള്‍ നേടി സലിം അഹമ്മദിന്റെ ‘ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു’

കാനഡയില്‍ വച്ചു നടന്ന മേളയില്‍ മികച്ച ചിത്രം, നടന്‍ സംവിധായകന്‍, സഹനടി തുടങ്ങിയ 4 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്

റിലീസിന് മുമ്പേ അവാർഡുകൾ വാരിക്കൂട്ടി ‘ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു’. രാജ്യാന്തര ചലചിത്രമേളയായ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ 4 പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. കാനഡയില്‍ വച്ചു നടന്ന മേളയില്‍ മികച്ച ചിത്രം, നടന്‍ സംവിധായകന്‍, സഹനടി തുടങ്ങിയ 4 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.

പത്തേമാരിക്ക് ശേഷം സലിം അഹമ്മദ് ഒരുക്കിയ പുതിയ ചിത്രത്തിൽ ടൊവിനോ തോമസാണ് നായകനായി എത്തുന്നത്. ഇസാക് ഇബ്രാഹിം എന്ന കഥാപാത്രമായി അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ടൊവീനോ കാഴ്ച വയ്ക്കുന്നതെന്നാണ് മേളയിലെ പ്രേക്ഷക പ്രതികരണം.

സിനിമയ്ക്കുള്ളില്‍ സിനിമയുടെ കഥയാണ് ചിത്രം പറയുന്നത്. അനു സിത്താരയാണ് നായിക. മാധ്യമപ്രവര്‍ത്തകയുടെ റോളിലാണ് അനു സിതാര ചിത്രത്തില്‍ വേഷമിടുന്നത്. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംവിധാനം. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ബിജിബാലാണ്. ചിത്രത്തില്‍ സിംവിധായകന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. സിദ്ദിഖ്, സലീം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രം ജൂൺ 28 ന് പ്രദർശനത്തിനെത്തും.

വിമര്‍ശനങ്ങളോട് ആഷിക് അബു പ്രതികരിക്കുന്നു; ‘വൈറസ് സിനിമയുടെ നെടുംതൂണ്‍ ശൈലജ ടീച്ചറാണ്, പക്ഷേ ആരെയും ഗ്ലോറിഫൈ ചെയ്യുകയായിരുന്നില്ല ഉദ്ദേശം’