X

പെരിയ ഇരട്ടക്കൊലപാതകം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയും പ്രതികളുടെ ജാമ്യഹര്‍ജിയും ഇന്ന് കോടതിയ്ക്ക് മുന്നിലെത്തിയിരുന്നു.

ഇതില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ജാമ്യഹര്‍ജിയില്‍ പോലീസിന്റെ ഭാഗത്തു നിന്നുള്ള മറുപടി ലഭിച്ചിരുന്നില്ല. മറുപടിയ്ക്കായി സാവകാശം വേണമെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചത്. എന്നാല്‍ ഒഴിവുകഴിവുകള്‍ നല്‍കാനാകില്ലെന്നും കേസ് മാറ്റിവയ്ക്കാനാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ശേഷമാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

read more:പ്രവേശന സമയത്ത് കൊളളലാഭമുണ്ടാക്കിയ എയ്ഡഡ് സ്‌കൂള്‍ അധികൃതരെ കയ്യോടെ പിടികൂടി; വിജിലന്‍സ് കണ്ടെത്തിയത് വ്യാപക ക്രമക്കേട്

This post was last modified on June 12, 2019 2:57 pm

Related Post
Leave a Comment