X

റിയാമികയുടെ മരണത്തിന് പിന്നിൽ ‘എക്സ് വീഡിയോസി’ന്റെ പരാജയം

ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സിനിമയുടെ സംവിധായകൻ സജോ സുന്ദർ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ തമിഴ് യുവനടി റിയാമികയുടെ ആത്മഹത്യക്ക് പിന്നിൽ തന്റെ സിനിമകളുടെ പരാജയമെന്ന് റിപ്പോർട്ട്.  റിയാമികയെ നായികയായി സജോ സുന്ദർ സംവിധാനം ചെയ്ത എക്സ് വിഡിയോസ് എന്ന സിനിമ ശ്രദ്ധിക്കപ്പെടാതെ പോയതിൽ നടി അതീവ ദുഖിതയായിരുന്നെന്നെന്ന് വെളിപ്പെടുത്തിയിരുന്നതായി അടുത്ത സുഹൃത്തുക്കൾ  പറയുന്നു. പോൺ സിനിമകളുമായി ബന്ധമുള്ള കഥപറയുന്ന എക്സി വീഡിയോസിലെ കഥാ പാത്രത്തിന്റെ പേരിൽ നടി നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതില്‍ കടുത്ത മനോ വിഷമത്തിലായിരുന്നു നടിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സിനിമയുടെ സംവിധായകൻ സജോ സുന്ദർ പ്രതികരിച്ചു. സിനിമയിൽ അഭിനയിക്കുമ്പോൾ റിയാമിക്ക സന്തോഷവതിയായിരു. പ്രചാരണ പ്രവർത്തനങ്ങളില്‍ ഉൾപ്പെടെ നടി സജീവമായിരുന്നെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണന്നും സജോ പറയുന്നു. ഇക്കാര്യം അറിയിച്ചു കൊണ്ട് പുറത്തിറക്കിയ വാർത്താ കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴി‍ഞ്ഞ ചൊവ്വാഴ്ച മുതൽ ഫോൺ കോളുകളോട് പ്രതികരിക്കാതിരുന്ന റിയാമികയെ ബുധനാഴ്ച പകൽ സഹോദരന്റെ ഫ്ലാറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തികയായിരുന്നു. കാമുകൻ ദിനേശുമായുണ്ടായ വഴക്കിനെത്തുടർന്നാണ് റിയാമിക്ക ആത്മഹത്യ ചെയ്തതെന്ന സംശയവും പോലീസിനുണ്ട്. ഇതിന്റെ ഭാഗമായി ദിനേശിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു.  അടുത്തിടെ റിയ ഒരുപാട് മാനസിക സംഘര്‍ഷങ്ങൾ അനുഭവിച്ചിരുന്നതായി കുടുംബവും വെളിപ്പെടുത്തിയിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ സഹോദരനൊപ്പം ദിനേശും ഉണ്ടായിരന്നു.

 

This post was last modified on December 2, 2018 9:21 am

Related Post
Leave a Comment