X

മൈ സ്‌റ്റോറിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ നേരിടും; പൃഥ്വീരാജും പാര്‍വതിയും പ്രമോഷനില്‍ സഹകരിച്ചില്ല: റോഷ്ണി ദിനകരന്‍

മൈസ്റ്റോറി ആളുകള്‍ കാണാതിരിക്കാന്‍ ശ്രമം നടന്നെന്നും അവര്‍ ആരോപിച്ചു.

മൈസ്റ്റോറിക്കെതിരേ സമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ വിഷമിപ്പിച്ചെന്ന് സംവിധായിക റോഷ്ണി ദിനകരന്‍. സിനിമാ ചിത്രീകരണത്തിനു ശേഷം പ്രമോഷന്‍ പരിപാടികളില്‍ പൃഥ്വിരാജൂം പാര്‍വതിയും സഹകരിച്ചില്ലെന്നും റോഷിണി പ്രതികരിച്ചു. സിനിമയില്‍ തനിക്ക് നീതി ലഭിച്ചില്ല. മൈസ്‌റ്റോറിയുടെ ഫൈനല്‍ പ്രോഡക്റ്റ് കാണാന്‍ പോലും ഇരുവരും നിന്നില്ലെന്നും അവര്‍ പ്രതികരിച്ചു.

മൈസ്റ്റോറി കാണാന്‍ ആളുകള്‍ കാണാതിരിക്കാന്‍ ശ്രമം നടന്നെന്നും റോഷ്ണി ആരോപിച്ചു. റിപോര്‍ട്ടര്‍ ചാനലിലെ ക്ലോസ് എന്‍കണ്ടര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.