X

മാസ് ലുക്കില്‍ കരിന്തണ്ടനായി വിനായകന്‍

വിനായകന്റെ കരിയറിലെ മികച്ച വേഷമായി മാറിയേക്കാവുന്ന ചിത്രം കേരളത്തിലെ ആദ്യ ആദിവാസി സംവിധായക എന്ന പേരില്‍ പ്രശസ്തയായ ലീല സന്തോഷിന്റെ സംവിധനത്തിലാണ് ഒരുങ്ങുന്നത്

വയനാട് ചുരം കണ്ടെത്തിയ ആദിവാസി മൂപ്പന്റെ യഥാര്‍ഥ കഥ പറയുന്ന ചിത്രം ‘കരിന്തണ്ടന്‍’ പോസ്റ്റര്‍ പുറത്തിറക്കി. വിനായകന്റെ കരിയറിലെ മികച്ച വേഷമായി മാറിയേക്കാവുന്ന ചിത്രം കേരളത്തിലെ ആദ്യ ആദിവാസി സംവിധായക എന്ന പേരില്‍ പ്രശസ്തയായ ലീല സന്തോഷിന്റെ സംവിധനത്തിലാണ് ഒരുങ്ങുന്നത്.

രാജിവ് രവിയുടെ പ്രൊഡക്ഷന്‍ ഹൗസായ കലക്ടീവ് ഫേസ് വണ്‍ ചിത്രം നിര്‍മിക്കുന്നു. ഗീതു മോഹന്‍ദാസ് ആണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. താമരശ്ശേരി ചുരത്തിന്റെ പിതാവായ കരിന്തണ്ടന്‍ എന്ന ആദിവാസി മൂപ്പന്റെ ജീവിത കഥയാണ് ചിത്രം പറയുക.

Read Also-  കരിന്തണ്ടന്റെ കഥപറയാനൊരുങ്ങി ലീല; കേരളത്തിലെ ആദ്യ ആദിവാസി സംവിധായിക തിരക്കിലാണ്‌

ബ്രിട്ടീഷുകാര്‍ക്ക് മലകേറാന്‍ എളുപ്പവഴികാട്ടിയ കരിന്തണ്ടന്റെ കഥയെന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍. വിനാകന്റെ കിടിലന്‍ ലുക്കും പോസ്റ്ററിന് മിഴിവേകുന്നുണ്ട്.

This post was last modified on July 5, 2018 3:38 pm