X

‘മലയാള സിനിമയിൽ വലിയ സൂപ്പർ സ്‌റ്റാറുകൾ ഉണ്ടാകാതിരിക്കട്ടെ, അയാളിലെ നടന് അതൊരു ഭാരമായി മാറും’; ജീത്തു ജോസഫ് പറയുന്നു

മോഹൻലാലുമായി ഒരു ചിത്രം ഉടൻ ഉണ്ടാകുമെന്നും പല കാരണങ്ങളാൽ ചിത്രം നീണ്ടു പോയതാണെന്നും അദ്ദേഹം പറയുന്നു

സംവിധാനം ചെയ്ത എല്ലാ സിനിമകളും ഹിറ്റാക്കി മാറ്റിയ സംവിധായകനാണ് ജീത്തു ജോസഫ്. മലയാള സിനിമയിൽ വലിയ സൂപ്പർ സ്‌റ്റാറുകൾ ഇനി ഉണ്ടാകാതിരിക്കട്ടെയെന്ന് ജീത്തു ജോസഫ് പറയുന്നു. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.

‘വലിയ സൂപ്പർ സ്‌റ്റാറുകളുമിതൊന്നും മലയാള സിനിമയിൽ ഇനി ഉണ്ടാകാതിരിക്കട്ടെ. കാരണം, അങ്ങനെ ഉണ്ടായി കഴിഞ്ഞാൽ അയാളിലെ നടൻ വല്യ പ്രശ്‌നമാകും. അയാളിലെ നടന്റെ എന്താ പറയ്യാ, പിന്നെ അതൊരു ബേർഡനായി മാറും’- ജീത്തു ജോസഫ് പറയുന്നു

കൂടാതെ മോഹൻലാലുമായി ഒരു ചിത്രം ഉടൻ ഉണ്ടാകുമെന്നും പല കാരണങ്ങളാൽ ചിത്രം നീണ്ടു പോയതാണെന്നും അദ്ദേഹം പറയുന്നു. കൊമേർഷ്യൽ സിനിമകളിൽ നിന്ന് മാറി കലാമൂല്യമുള്ള കുറച്ചു സിനിമകളും തനിക്ക് ചെയ്യാൻ ആഗ്രഹമുണ്ട്. എന്നാൽ കൊമേർഷ്യൽ സിനിമകളിൽ നിന്ന് വന്ന ഒരു സംവിധായകൻ ആയതുകൊണ്ട് തന്നെ സമീപിക്കുന്ന നിർമ്മാതാക്കൾ അത്തരത്തിൽ കൊമേർഷ്യൽ ആംഗിൾ ഉള്ള സിനിമകൾ ചെയ്യാനാണ്  ആവശ്യപ്പെടുന്നത്. ഇത്തരം സിനിമകൾ പറയുമ്പോൾ അവർക്ക് താല്പര്യമുണ്ടാവാറില്ലനും അദ്ദേഹം പറയുന്നു.

പുതിയ ചിത്രമായ മിസ്‌റ്റർ ആന്റ് മിസ് റൗഡിയുടെ നിമ്മാണത്തിൽ ജീത്തു ജോസഫും പങ്കാളിയാണ്. ഒരു നിർമ്മാണ കമ്പനിയും തുടങ്ങിയട്ടുണ്ട്. ഭാവിയിൽ തനിക്ക് ഇഷ്ട്ടപെട്ട കൂടുതൽ കലാമൂല്യമുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള മുന്നൊരുക്കമാണിതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

This post was last modified on February 16, 2019 6:58 am