X

അഭിമന്യുവിന്റെ ജീവിതം പറയുന്ന ചിത്രം ‘പത്മവ്യൂഹത്തിലെ അഭിമന്യു’; വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

അഭിമന്യുവിന്റെ ജന്മനാടായ വട്ടവടയിലും കോഴിക്കോട്ടും എറണാകുളത്തുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്

മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാൽ കൊലചെയ്യപ്പെട്ട എസ്.എഫ്.ഐ വിദ്യാർത്ഥി നേതാവ് അഭിമന്യുവിന്റെ ജീവിതം പറയുന്ന ചിത്രമാണ് പത്മവ്യൂഹത്തിലെ അഭിമന്യു. കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ആഹ്വാനം കൂടിയാണ് ഈ ചിത്രം എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ചിത്രം ഈ വെള്ളിയാഴ്ച തിയ്യറ്ററുകളിലെത്തും.

വിനീഷ് ആരാധ്യയാണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അഭിമന്യുവിന്റെ ജന്മനാടായ വട്ടവടയിലും കോഴിക്കോട്ടും എറണാകുളത്തുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ആകാശ് ആര്യനാണ് അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. അഭിമന്യുവിന്റെ പിതാവായി ഇന്ദ്രന്‍സും മാതാവായി നാടക നടി ഷൈലജയും വേഷമിടുന്നു. വാട്‌സ്ആപ്പ് കൂട്ടായ്മയായ ആര്‍എംസിസിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

അന്തരിച്ച സിപിഐഎം നേതാവ് സൈമണ്‍ ബ്രിട്ടോയും സിനിമയില്‍ ഉണ്ട്. ചിത്രത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അഭിമന്യുവിന്റെ സ്മരണക്കായി ഉപയോഗിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
Trailer