ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐയുടെ പട്ടികയിൽ ഒരു സ്ത്രീപോലും ഇല്ല എന്നത് ഖേദകരമാണെന്ന് അശോകൻ ചെരുവിൽ. എന്നാൽ ഇടതുപക്ഷത്തുനിന്ന് എത്ര സ്ത്രീസ്ഥാനാർത്ഥികൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറയുന്നു. ഇത്തവണ ഇടതുപക്ഷം വലിയ വിജയം നേടും. അടിമകൾ തന്നെ എന്ന് ഉറച്ചു വിശ്വസിക്കുന്ന എട്ടു പത്ത് “കുലസ്ത്രീകൾ” ഒഴികെ ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുമുള്ള മുഴുവൻ സ്ത്രീകളുടേയും പിന്തുണ ഇടതുപക്ഷത്തിനായിരിക്കും. സംസ്ഥാനത്തെ കോൺഗ്രസ്, ബി.ജെ.പി. പ്രവർത്തകരുടെ വീടുകൾ സ്ത്രീത്വത്തിന്റെ കരുത്തിനാൽ ധ്രുവീകരിക്കപ്പെടും. വീട്ടുയജമാനന്മാർ ധിക്കാരം എന്തെന്ന് അറിയുമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
തിരഞ്ഞെടുപ്പിലെ ജയത്തേക്കാൾ നാട്ടിലെ സ്ത്രീകൾക്ക് നീതി നൽകലാണ് പ്രധാനം എന്ന് പ്രഖ്യാപിച്ച ഒരു മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാക്കാൻ പോകുന്ന പ്രഭാവം കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറയുന്നു.
അശോകൻ ചരുവിലിന്റെ പോസ്റ്റിന്റെ പൂർണരൂപം
#അവൾതെരഞ്ഞെടുക്കും.
ഇടതുപക്ഷത്തുനിന്ന് എത്ര സ്ത്രീസ്ഥാനാർത്ഥികൾ ഉണ്ടാവും എന്ന് ഇനിയും വ്യക്തമായിട്ടില്ല. കൂടുതൽ പേർ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. സി.പി.ഐ.യുടെ പട്ടികയിൽ ഒരു സ്ത്രീപോലും ഇല്ല എന്നത് ഖേദകരമാണ്.
കാരണം കേരളത്തിൽ ഇത്തവണ സ്ത്രീ മുന്നേറ്റത്തിന്റെ പ്രകടനമായിരിക്കും ഇടതുപക്ഷത്തിന്റെ വിജയം. തങ്ങൾ അടിമകൾ തന്നെ എന്ന് ഉറച്ചു വിശ്വസിക്കുന്ന എട്ടു പത്ത് “കുലസ്ത്രീകൾ” ഒഴികെ ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുമുള്ള മുഴുവൻ സ്ത്രീകളുടേയും പിന്തുണ ഇത്തവണ ഇടതുപക്ഷത്തിനായിരിക്കും. കോൺഗ്രസ്, ബി.ജെ.പി. പ്രവർത്തകരുടെ വീടുകൾ സ്ത്രീത്വത്തിന്റെ കരുത്തിനാൽ ധ്രുവീകരിക്കപ്പെടും. വീട്ടുയജമാനന്മാർ ധിക്കാരം എന്തെന്ന് അറിയും.
തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളേക്കാൾ പ്രധാനം സ്ത്രീകൾക്ക് നീതി നൽകലാണ് എന്ന് പ്രഖ്യാപിച്ച ഒരു മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാക്കാൻ പോകുന്ന ഇംപാക്ട് കാത്തിരുന്നു കാണുക. സാക്ഷാൽ സുപ്രിം കോടതി മത്സരരംഗത്തു വന്നാൽ മാത്രമേ ഇത്തവണ ഇടതുപക്ഷത്തിന് ഭയപ്പെടേണ്ടതുള്ളു. അതിന് സാധ്യതയില്ലല്ലോ.
അശോകൻ ചരുവിൽ
This post was last modified on March 6, 2019 4:30 pm
Leave a Comment