ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് വീണ്ടും താരമായിരിക്കുമാകയാണ് പ്രിയ പ്രകാശ് വാര്യർ. ‘കണ്ണിറുക്കിയ പെണ്‍കുട്ടിയായാണ് തന്നെ എല്ലാവരും അറിയുന്നത്,കണ്ണിറുക്കുന്നവള്‍ എന്നതിനപ്പുറം തന്നെ ഒരു നടിയായി തന്നെ സ്വീകരിക്കണമെന്ന് പ്രിയവാര്യര്‍.’ തന്റെ ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രയിലര്‍ റിലീസ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രിയ.
ഈ ചിത്രത്തിലൂടെ ബോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ് പ്രിയ. ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, ജാന്‍വി കപൂര്‍, സാറാ അലി ഖാന് എന്നിവരുമായി തന്നെ താരതമ്യം ചെയ്യരുത്. അവരെല്ലാം വലിയ നടിമാരാണ്. അവര്‍ അവരുടെ ജോലി മികച്ചതായി ചെയ്യുന്നു. രണ്‍വീര്‍ സിങ്ങിന്റെ കടുത്ത ആരാധികയാണ് താന്‍. തന്റെ കണ്ണുചിമ്മല്‍ ഇഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞതായി പ്രിയ പറഞ്ഞു.
മലയാളത്തിൽ ‘ഭഗവാന്’ സംവിധാനം ചെയ്തിരിക്കുന്ന പ്രശാന്ത് മാമ്ബുള്ളിയാണ് ഈ ചിത്രത്തിന്റെയും കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നതെന്നാണ് സൂചന. പ്രിയ തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. ഹിന്ദിയിലും തമിഴിലുമായി പുറത്തിറക്കുന്ന ചിത്രത്തിനെതിരെ നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ രംഗത്തെത്തിയിരുന്നു . ചിത്രത്തിന് ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സംവിധായകൻ ഉൾപ്പെടെ ഉള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.