X

സിനിമാ നിര്‍മ്മാതാവ് അജയ് കൃഷ്ണന്‍ മരിച്ച നിലയില്‍

അഴിമുഖം പ്രതിനിധി

സിനിമാ നിര്‍മാതാവും സീരിയല്‍ നടനുമായ കൊല്ലം തിരുമുല്ലവാരം സ്വദേശി അജയ് കൃഷ്ണന്‍ മരിച്ച നിലയില്‍. സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടര്‍ന്നാണ് ആത്മഹത്യ എന്ന് സൂചനകളുണ്ട്. ഉണ്ണി മുകുന്ദനും ആസിഫ് അലിയും നായകന്‍മാരായ അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ് അജയ് കൃഷ്ണന്‍. ജയസൂര്യ നായകനായ മങ്കി പെന്നിനു ശേഷം ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

This post was last modified on December 27, 2016 4:03 pm

Related Post
Leave a Comment