X

‘ലിംഗ സമത്വത്തിൻ്റെ കാര്യത്തിൽ നമ്മൾ എത്രത്തോളം മുന്നോട്ട് പോയി എന്ന് ആത്മപരിശോധന നടത്താനുള്ള അവസരമാണ് ‘; ‘അംഗനേ’ മ്യൂസിക് വീഡിയോ പുറത്ത് വിട്ട് റീമ കല്ലിങ്കൽ

സംസ്ഥാന അവാർഡ് ജേതാവ് ബി കെ ഹരിനാരായണന്റെ വരികൾക്ക് മിഥുൻ ജയരാജ് സംഗീതം നൽകിയ 'അംഗനേ' എന്ന മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു.

സംസ്ഥാന അവാർഡ് ജേതാവ് ബി കെ ഹരിനാരായണന്റെ വരികൾക്ക് മിഥുൻ ജയരാജ് സംഗീതം നൽകിയ ‘അംഗനേ’ എന്ന മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു.

സമൂഹത്തിൽ സ്ത്രീ സമത്വം നിറഞ്ഞ ചര്‍ച്ചയാകുമ്പോഴും കലാ-കായിക-രാഷ്ട്രീയ-പൊതു തൊഴിൽ ഇടങ്ങളിൽ പോലും സ്ത്രീകൾക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്നത് ആണ് വാസ്തവം. ഇത് തുറന്ന് കാട്ടുന്ന ഒരു ആവിഷ്കരണമാണ് ‘അംഗനേ’ എന്ന മ്യൂസിക് വീഡിയോ.

നടി റീമ കല്ലിങ്കൽ ഗാനം പുറത്തു വിട്ടുകൊണ്ട് ദിവ്യ എസ് മേനോന് എല്ലാ വിധ ആശംസകളും നേർന്നു. ‘ഈ വനിതാദിനത്തിൽ സ്ത്രീത്വം ചര്‍ച്ചയാകുമ്പോൾ ലിംഗ സമത്വത്തിൻ്റെ കാര്യത്തിൽ നമ്മൾ എത്രത്തോളം മുന്നോട്ട് പോയി എന്ന് ഒരു ആത്മപരിശോധന നടത്തുവാൻ കൂടിയുള്ള അവസരമാണ്. ഇനിയും ഇക്കാര്യത്തിൽ നാം ഒരുപാട് മുന്നേറാനുണ്ടെന്ന തിരിച്ചറിവു നൽകുന്ന ഒരു ഗാനമാണ് ഇത്. നമ്മുടെ ജീവിതത്തിൽ തുല്യത ഇനിയും കൈവരാനുണ്ടെന്ന് ഈ ഗാനം ഓര്‍മ്മിപ്പിക്കുന്നു.’- റീമ ഫേസ്ബുക്കിൽ കുറിച്ചു

ബാംഗ്ലൂർ ഡേയ്സ്, ചാർളി, കലി,വിമാനം തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങൾ ആലപിച്ച പ്രശസ്ത പിന്നണി ഗായിക ദിവ്യ എസ് മേനോൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.പ്രശസ്ത കഥകളി കലകാരി ശശികല നെടുങ്ങാടി ഗാനത്തിന്റെ ദൃശ്യാവിഷ്കരണത്തിൽ പങ്കു ചേർന്നിട്ടുണ്ട്. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയനാണ്. ഛായാഗ്രഹണം മുഹമ്മദ് അഫ്‌താബ്.

This post was last modified on March 15, 2019 2:54 pm