X

അങ്ങനെ പറഞ്ഞാല്‍ നിനക്ക് ഇഷ്ടപ്പെടില്ലെന്നറിയാം; പാര്‍വതിയെ കുറിച്ച് റിമ

ക്വാറിബ് ക്വാറിബ് സിംഗ്ലെ; പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രം. ഇര്‍ഫാന്‍ ഖാനൊപ്പമുള്ള ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിനു പിന്നാലെ തന്നെ അത് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി കഴിഞ്ഞു. മലയാളത്തിലും തമിഴിലും കാഴ്ച വയ്ക്കുന്ന അതേ പ്രകടനത്തിലൂടെ ബോളിവുഡും കീഴടക്കും പാര്‍വതി എന്നാണ് ട്രെയിലര്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. വിദ്യാ ബാലനുശേഷം ഒരു മലയാളി കൂടെ ബോളിവുഡിന്റെ സൂപ്പര്‍ നായികയായി മാറുന്നുവെന്ന് ചിലരുടെ പ്രവചനം.

നടി റിമ കല്ലിങ്കലും പാര്‍വതിയുടെ പുതിയ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിമ പാര്‍വതിയെക്കുറിച്ച് പറയുന്നത്. സ്വന്തം കരിയറിലൂടെ മറ്റുള്ളവര്‍ക്കു കൂടി പ്രചോദനം നല്‍കുന്നയാളാണ് പാര്‍വതിയെന്നാണ് റിമ പറയുന്നത്. എങ്ങനെയാണ് ഇത്തരം ബ്രില്യന്റ് റോളുകളും സിനിമകളും തെരഞ്ഞെടുക്കുന്നതെന്നാണ് റിമ അത്ഭുതപ്പെടുന്നത്. ഒരു കഥാപാത്രം പോലും നിസ്സാരമായി കണ്ട് നിങ്ങള്‍ ചെയ്യുന്നത് കണ്ടിട്ടില്ലെന്നും റിമ ചൂണ്ടിക്കാട്ടുന്നു.

ബോളിവുഡ് അരേങ്ങറ്റത്തിന് ആശംസകള്‍ എന്നു പറയുന്നതിനൊപ്പം പ്രൊഫഷണസിലത്തെ കുറിച്ചുള്ള പാര്‍വതിയുടെ കാഴ്ചപ്പാട് എന്താണെന്നും റിമ സൂചന നല്‍കുന്നു. എനിക്കറിയാം ബോളിവുഡ് അരങ്ങേറ്റം എന്നൊക്കെ പറയുന്നത് നിനക്ക് ഇഷ്ടമല്ലെന്ന്, കാരണം ഒരു കലാകാരി എന്ന നിലയില്‍ അരങ്ങേറ്റം ഒരിക്കലെ നടക്കുന്നുള്ളൂ എന്നാണല്ലോ നീ വിശ്വസിക്കുന്നത്. നിനക്കറിയാം നീ എന്തായിരിക്കണം എന്ന്; റിമ എഴുതുന്നു.

This post was last modified on October 7, 2017 1:34 pm

Related Post
Leave a Comment