X

എത്രയൊരുങ്ങിയിട്ടും മതിയാകാതെ സാറാ; ഷൂട്ടിംഗ് ബുദ്ധിമുട്ടിലാക്കുന്നതായി സെയ്ഫ് അലി ഖാന്റെ മകളെക്കുറിച്ച് പരാതി

സാറ അലിഖാന്റെ അരങ്ങേറ്റ ചിത്രമായ കേദാര്‍നാദിന്റെ ചിത്രീകരണത്തിനിടയില്‍ നിന്നാണ് ഈ വാര്‍ത്തകള്‍

സെയ്ഫ് അലി ഖാന്റെയും മുന്‍ ഭാര്യ അമൃത സിംഗിന്റെയും മകള്‍ സാറാ അലി ഖാന്റെ ബോളിവുഡ് അരങ്ങേറ്റം വലിയ വാര്‍ത്തയാക്കി ആഘോഷിച്ച മാധ്യമങ്ങള്‍ സിനിമയുടെ ഷൂട്ടിംഗ് തീരും മുന്നേ താരപുത്രിയെക്കുറിച്ച് വിമര്‍ശനം എഴുതേണ്ടി വന്നിരിക്കുകയാണെന്നാണ് ബോളിവുഡ് സംസാരം. സാറയുടെ ചില പ്രവര്‍ത്തികളാണേ്രത കാരണം.

സുശാന്ത് സിംഗ് രജപുത്തിന്റെ നായികയായി അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറയുടെ അരങ്ങേറ്റം. ഉത്തരാഖണ്ഡിലാണ് ചിത്രീകരണം നടക്കുന്നത്. സാറയുടെ ചില പിടിവാശികള്‍ ഷൂട്ടിംഗിന് ബുദ്ധിമുട്ട് വരുത്തുകയാണെന്നാണ് വാര്‍ത്തകള്‍.

സ്വന്തം സൗന്ദര്യത്തില്‍ കാര്യത്തില്‍ സാറയ്ക്കുള്ള അമിതമായ താത്പര്യമാണത്രേ പ്രശ്‌നമായിരിക്കുന്നത്. ഏതുസമയവും മേക്കപ്പിലും വസ്ത്രധാരണത്തിലും അമിതശ്രദ്ധയാണ് കൊടുക്കുന്നത്. മേക്കപ്പിനായി ദീര്‍ഘസമയാണ് സാറ എടുക്കുന്നത്. ഇതുമൂലം ഷൂട്ടിംഗ് ആരംഭിക്കാന്‍ വൈകുകയാണ്. മേക്കപ്പും ഡ്രസ്സിംഗും കഴിഞ്ഞ് അതു ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത് അവരില്‍ നിന്നും അഭിപ്രായങ്ങള്‍ അറിഞ്ഞശേഷം മാത്രമാണ് സാറ സെറ്റിലേക്ക് വരുന്നതുപോലും. സംവിധായകന്‍ അഭിഷേക് പലതവണ ഇക്കാര്യങ്ങളില്‍ സാറയെ ഉപദേശിച്ചെങ്കിലും സ്വഭാവത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് അറിയുന്നത്.

നേരത്തെ സാറയുടെ ബോളിവുഡ് പ്രവേശനത്തെ എതിര്‍ക്കുന്ന രീതിയില്‍ സെയ്ഫ് സംസാരിച്ചുവെന്നൊരു വിവാദം ഉയര്‍ന്നിരുന്നു. സിനിമ ഒരു ഉറപ്പുള്ള കരിയര്‍ അല്ലെന്നും തന്റെ മകള്‍ ഇതിലേക്ക് വരുന്നത് സന്തോഷമുള്ള കാര്യമല്ലെന്നും സെയ്ഫ് ഒരു ചാനല്‍ പരിപാടിയ്ക്കിടെ പറഞ്ഞതാണ് വാര്‍ത്തയായത്. എന്നാല്‍ താന്‍ മകളുടെ ആഗ്രഹത്തിന് എതിരല്ലെന്നും സിനിമയിലേക്ക് വരുന്നുണ്ടെങ്കില്‍ തടയില്ലെന്നും വ്യക്തമാക്കിയ സെയ്ഫ് വിദ്യഭ്യാസം നേടി സ്വന്തം കാലില്‍ നില്‍ക്കാന്‍ അവള്‍ പ്രാപ്തയാകണമെന്നും സിനിമയില്ലെങ്കിലും ജീവിക്കാന്‍ സാധിക്കണമെന്നും അര്‍ത്ഥമാക്കിയാണ് സംസാരിച്ചതെന്നും പിന്നീട് വിശദീകരിച്ചിരുന്നു.

This post was last modified on September 20, 2017 3:18 pm

Related Post
Leave a Comment