ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഏഴു ജില്ലകളില്‍ കേദാര്‍നാഥ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചു. ഈ പ്രദേശങ്ങളിന്‍ നിലനില്‍ക്കുന്ന ക്രമസമാധാന പ്രശ്നങ്ങളുടെ പേരിലാണ് ചിത്രം നിരോധിക്കുന്നത് എന്ന് എ. ഡി.ജി അശോക് കുമാര്‍ അറിയിച്ചു.ചിത്രത്തിനെതിരെ പ്രധിഷേധം നടന്ന ഏഴു ജില്ലകളില്‍ മാത്രമാണ് വിലക്ക് ഉള്ളത്, ഡെറാഡൂണ്‍, ഹരിദ്വാര്‍, നൈനിറ്റാള്‍, ഉധം സിംഗ് നഗര്‍, പൗരി, ടെഹ്‌രി, അല്‍മോറ എന്ന ജില്ലകളിലാണ് ചിത്രം നിരോധിച്ചത്.
നൈനിറ്റാള്‍, ഉധാം സിങ് നഗര്‍ എന്നിവിടങ്ങളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരാണ് ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞു കൊണ്ട് വ്യാഴാഴ്ച ഉത്തരവിറക്കിയത്.
കേദാര്‍നാഥിലേക്കുള്ള തീർത്ഥാടനത്തിനിടയിൽ ഒരു മുസ്ലിം പോര്‍ട്ടറും, ഹിന്ദു യുവതിയും തമ്മില്‍ പ്രേമത്തില്‍ ആകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ ചിത്രം ഹിന്ദു മതവികാരം വൃണപ്പെടുത്തിയെന്നും, ലവ് ജിഹാദ് ന് പ്രോത്സാഹനം നല്‍കുന്നു എന്നമാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.സുശാന്ത് സിംഗ് രാജ്പുതും, പുതുമുഖം സാറ അലി ഖാനും ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രം വെള്ളിയാഴ്ചയാണ് തീയേറ്ററില്‍ എത്തിയത്.
ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്ന ചിത്രം നിർബന്ധമായും നിരോധിക്കണം. ഇല്ലെങ്കിൽ പ്രക്ഷോഭമുണ്ടാക്കുമെന്ന് കേദാർനാഥിലെ സന്യാസിമാരുടെ സംഘടനയായ കേദാർ സഭയുടെ ചെയർമാൻ വിനോദ് ശുക്ല നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. നേരത്തെ പി കെ, പത്മാവതി തുടങ്ങിയ ചിത്രങ്ങൾക്കെതിരെയും ഹൈന്ദവ സംഘടനകൾ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ ചിത്രം നിരോധിക്കണമെന്ന ആവശ്യം കോടതികൾ തള്ളി.
Leave a Comment