കേരളത്തിന്റെ ധീരനായ പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ടൊവിനോ തോമസാണ് സ്വദേശിഭിമാനി രാമകൃഷ്ണപിള്ളയാകുന്നത്. പ്രമോദ് പയ്യന്നൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുതിർന്ന പത്രപ്രവർത്തകനും മുൻ എം.പിയുമായ സെബാസ്റ്റ്യൻപോളാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. സിനിമയുടെ പ്രീപ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചിരിക്കുകയാണ്. ചിത്രം ഈ വർഷം തന്നെ തീയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബാല്യകാല സഖി എന്ന ചിത്രത്തിന് ശേഷം പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റു കഥാപാത്രണങ്ങളെ കുറിച്ച് വിവരങ്ങൾ ഒന്നും പുറത്ത് വിട്ടട്ടില്ല. തിരുവിതാംകൂറിൽ നിന്ന് നാടുകടത്തിയത് മുതൽസ്വദേശാഭിമാനിയുടെ അന്ത്യം വരെയുള്ള കഥയിൽ ഒട്ടേറെ ചരിത്രമുഹൂർത്തങ്ങളുണ്ട്. ദീർഘകാലമായുള്ള പഠനത്തിൽ നിന്നാണ് സെബാസ്റ്റ്യൻ പോൾ തിരക്കഥ പൂർത്തിയാക്കിയത്. സ്വദേശാഭിമാനിയുടെ ജീവിതത്തിന്റെ സിനിമാറ്റിക്കായ ആവിഷ്കാരമായിരിക്കും ചിത്രമെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു. സിറ്റി കൗമുദിയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1878 മുതൽ 1916 വരെയുള്ള കാലഘട്ടം പുനരാവിഷ്ക്കരിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.
This post was last modified on July 18, 2019 12:15 pm