X

തകരാർ പരിഹരിച്ചു; ചന്ദ്രയാൻ 2 വിക്ഷേപണം തിങ്കളാഴ്ച

ഉച്ചയ്ക്കുശേഷം 2.43നായിരിക്കും വിക്ഷേപണം.

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റിവച്ച ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാൻ 2 തിങ്കളാഴ്ച വിക്ഷേപിക്കും. വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിലെ തകരാറുകൾ പൂർണമായി പരിഹരിച്ചതോടെയാണ് പുതിയ തിയ്യതി തീരുമാനിച്ചത്. തകരാറുകൾ പൂർണമായി പരിഹരിച്ച ശേഷമുള്ള സുരക്ഷാപരിശോധനകൾ പൂർത്തിയാക്കിയതായി ഐഎസ്ആർ‌ഒ ട്വിറ്ററില്‍ അറിയിച്ചു.

അതേസമയം, പുലർച്ചെയുള്ള വിക്ഷേപണസമയം മാറ്റി ഉച്ചയ്ക്കുശേഷം 2.43നായിരിക്കും വിക്ഷേപണം. തിങ്കളാഴ്ച പുലർച്ചെ 2.51-ന് നടക്കേണ്ടിയിരുന്ന ചന്ദ്രയാൻ-2ന്റെ വിക്ഷേപണം. ജി.എസ്.എൽ.വി.യുടെ ഇന്ധന ടാങ്കുമായി ബന്ധപ്പെട്ട തകരാറുമായതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. മാർക്ക് 3ന്റെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നിൽ ചോർച്ചയുണ്ടായതിനെത്തുടർന്നാണ് വിക്ഷേപണം മാറ്റിവച്ചത്.

ചെറിയ തകരാറാണെന്നു പരിശോധനയിൽ വ്യക്തമായി. ചൊവ്വാഴ്ച രാത്രിയോടെ തകരാർ പൂർണമായി പരിഹരിച്ചു. ഇന്നലെ മണിക്കൂറുകൾ നീണ്ട സുരക്ഷാപരിശോധന പൂർത്തിയാക്കിയതായും അധികൃതർ വ്യക്തമാക്കി. പിഴവ് ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തിയാണ് പുതിയ വിക്ഷേപണ തിയതി പ്രഖ്യാപിച്ചത്.

ജയിലില്‍ നിന്നും ഒരു മൈല്‍ ദൂരമുള്ള തുരങ്കമുണ്ടാക്കി മോട്ടര്‍സൈക്കിളില്‍ രക്ഷപ്പെട്ട മയക്കുമരുന്ന് രാജാവ് എല്‍ ചാപോയ്ക്ക് ആജീവനാന്ത തടവ്‌; ഭാര്യയെ നിരീക്ഷിക്കാന്‍ വെച്ച സ്പൈവെയര്‍ കുരുക്കായതെങ്ങനെ?

This post was last modified on July 18, 2019 12:52 pm

Related Post
Leave a Comment