X

ആശങ്കയകലുന്നു, ഭീതിജനകമായ സാഹചര്യമില്ല: ആരോഗ്യമന്ത്രി

പൂനെയില്‍ നടത്തിയ പരിശോധനയില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചെന്നും മന്ത്രി

നിപ പൂര്‍ണമായും പോയെന്ന് പറയാറായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ. അതേസമയം ആശങ്ക വേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഐസൊലേഷന്‍ വാര്‍ഡിലുള്ളവര്‍ക്ക് നിപയില്ലെന്നും മന്ത്രി വ്യക്തമാക്കി.

പൂനെയില്‍ നടത്തിയ പരിശോധനയില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏഴ് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്നത്. ആറുപേരുടെ രക്തസാമ്പിളാണ് പൂനൈയില്‍ അയച്ചത്. ഇവരില്‍ നിപ്പ വൈറസ് ബാധിച്ചിട്ടില്ലെന്നാണ് സ്ഥിരീകരിച്ചത്. നിപ്പ ബാധിച്ച വിദ്യാര്‍ത്ഥിയെ ചികില്‍സിച്ച മൂന്ന് നഴ്സുമാരുള്‍പ്പെടെയുള്ളവരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

നിപ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. വിദ്യാര്‍ത്ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നേഴ്‌സുമാരും അടക്കം ആറ് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ഇവരുടെ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുന്നത്.

This post was last modified on June 6, 2019 1:09 pm