X

സെക്‌സ്, ഓര്‍ഗാസം… സ്ത്രീകള്‍ ‘അശ്ലീലം’ പറയുന്നു പോലും; വീര്‍ ഡി വെഡിങ്ങിന് എ സര്‍ട്ടിഫിക്കറ്റ്

സോനം കപൂര്‍, കരീന കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവര്‍ വേഷമിട്ട ചിത്രത്തിന്റെ ട്രൈലര്‍ താരസുന്ദരിമാരുടെ ഹോട്ട്‌ലുക്കടക്കമുള്ളവയെ തുടര്‍ന്ന് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

നാലു പെണ്‍സുഹൃത്തുക്കളും അവരുടെ വിവാഹ ചിന്തകളും ജിവിതവും വിഷയമാക്കി ശശാങ്ക ഘോഷ് സംവിധാനം ചെയ്ത വീരേ ഡി വെഡിങ്ങിന് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ്. സോനം കപൂര്‍, കരീന കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവര്‍ വേഷമിട്ട ചിത്രത്തിന്റെ ട്രെയിലര്‍ താരസുന്ദരിമാരുടെ ഗ്ലാമര്‍ പ്രദര്‍ശനമടക്കമുള്ളവയെ തുടര്‍ന്ന് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ട്രെയിലറിലെതടക്കമുള്ള സംഭാഷണങ്ങളില്‍ സഭ്യമല്ലാത്ത ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. യുവതലമുറ ഇത്തരത്തില്‍ സംസാരിക്കുന്നത് പതിവാണെന്ന് ബോര്‍ഡിലെ ഒരു വിഭാഗം നിലപാടെടുത്തെങ്കിലും നാലു സ്ത്രീകള്‍ സെക്‌സ്, ഓര്‍ഗാസം തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കുന്നത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ സര്‍ട്ടിഫിക്കറ്റ് തങ്ങള്‍ക്ക് വിഷയമല്ലെന്നാണ് ചിത്രത്തിന്റെ അണിയറക്കാരുടെ വാദം. സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം പ്രതികരിക്കാമെന്നും അണിയറ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചു. സോനം കപുറിന്റെ പിതാവ് അനില്‍ കപൂറിന്റെ നിര്‍മ്മാണ കമ്പനിയടക്കം സഹകരിച്ചാണ് വീര്‍ ഡി വെഡിങ്ങ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത്തരത്തില്‍ പതാവിനെ പോലും സഹകരിച്ച് നിര്‍മിച്ചിട്ടുള്ള ചിത്രം സമൂഹത്തിലെ എല്ലാവര്‍ക്കും കാണാന്‍ സാധിക്കുമെന്നതിന്റെ തെളിവാണെന്നും സോനത്തിന്റെ സഹോദരി റിയാ കപൂര്‍ പ്രതികരിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on May 24, 2018 6:51 pm

Related Post
Leave a Comment