X

പുരസ്കാര വേദിക്ക് പുറത്തു ബഹിഷ്ക്കരിച്ച ചലചിത്ര പ്രവര്‍ത്തകരുടെ പ്രതിഷേധം

ബഹിഷ്ക്കരിച്ച പുരസ്കാര ജേതാക്കളുടെ പേരുകള്‍ എഴുതിയതും കസേരയും എടുത്തുമാറ്റിയാണ് ചടങ്ങ് തുടങ്ങിയത്

70 പുരാസ്കാര ജേതാക്കള്‍ ബഹിഷ്ക്കരിച്ചതിന് പിന്നാലെ ദേശീയ ചലചിത്ര പുരസ്കാര വിതരണം ആരംഭിച്ചു. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് പുരസ്കാരം വിതരണം ചെയ്യുന്നത്.

അതേസമയം ബഹിഷ്ക്കരിച്ച ചലചിത്ര പ്രവര്‍ത്തക്കാര്‍ വേദിക്ക് പുറത്തു പ്രതിഷേധിക്കുകയാണ്. രാഷ്ട്രപതി പുരസ്കാരം നല്കുക എന്നതാണു പരമ്പരാഗത രീതി എന്നു പുരസ്കാര ജേതാക്കള്‍ പറഞ്ഞു. രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം സ്വീകരിക്കുക എന്നത് തങ്ങളുടെ അവകാശമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

ബഹിഷ്ക്കരിച്ച പുരസ്കാര ജേതാക്കളുടെ പേരുകള്‍ എഴുതിയതും കസേരയും എടുത്തുമാറ്റിയാണ് ചടങ്ങ് തുടങ്ങിയത്.

This post was last modified on May 3, 2018 5:09 pm

Related Post
Leave a Comment