X

കഥാര്‍സിസ്: കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ നേര്‍ചിത്രം

ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 2 രാവിലെ 9 മണിക്ക് തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍

കേരളീയ സമൂഹം എന്നും ഞെട്ടലോടെ കേള്‍ക്കുന്ന വാര്‍ത്തകളാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടേത്. അത് നിരവധി സിനിമകള്‍ക്ക് വിഷയമായിട്ടുള്ളതും ആണ്. തന്റെ കഥാര്‍സിസ് എന്ന ഹൃസ്വ ചിത്രത്തിലൂടെ ഇന്ദിര പറയാന്‍ ശ്രമിക്കുന്നതും മനുഷ്യത്വ ഹീനമായ കൊലപാതകങ്ങള്‍ എങ്ങിനെയാണ് നിരവധി കുടുംബങ്ങളെ അനാഥമാക്കിയത് എന്നാണ്. ഓരോ കൊലപാതകങ്ങള്‍ക്കും ശേഷം കൊലപാതകികള്‍ക്ക് എന്താണ് സംഭവിക്കുന്നത്? അതിജീവിക്കുന്നവരുടെ അനന്തര ജീവിതം എങ്ങനെയാണ്? അവരുടെ കുടുംബം എങ്ങനെയാണ് മുന്നോട്ട് പോകുന്നത്? സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം എങ്ങനെയാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം തേടലാണ് ഈ ചിത്രം.

“രാഷ്ട്രീയ ആക്രമങ്ങളുടെ ഇരകളുടെ ജീവിതത്തിന്റെ യാഥാതഥ ആവിഷ്കാരമാണ് കഥാര്‍സിസ്. നഷ്ടം സംഭവിക്കുന്നത് കുടുംബത്തിന് മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കല്ലെന്നും പ്രേക്ഷകരെ ഓര്‍മ്മിക്കുകയാണ് ഈ ചിത്രത്തിലൂടെ” ഇന്ദിര പറഞ്ഞു.

ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റായും ബീനാ പോളിന്റെ അസോസിയേറ്റായും പ്രവര്‍ത്തിച്ചിട്ടുള്ള ഇന്ദിര കഴിഞ്ഞ 20 വര്‍ഷമായി ഡോക്യുമെന്ററി മേഖലയില്‍ സജീവമാണ്.

അഭിജ, സേതുലക്ഷ്മി, പ്രേംജിത്ത്, രാജേഷ് എന്നിവരാണ് അഭിനേതാക്കള്‍. പ്രതാപനാണ് ക്യാമറ.

ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 2 രാവിലെ 9 മണിക്ക് തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ നടക്കും. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നടന്‍ ശ്രീനിവാസന്‍ മുഖ്യാഥിതി ആയിരിക്കും.

This post was last modified on April 1, 2017 11:03 pm