X

തന്നെ ജയിപ്പിക്കുകയാണെങ്കില്‍ മലപ്പുറത്ത് ഹലാല്‍ ബീഫ് ലഭ്യമാക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തന്ത്രം മലപ്പുറത്ത് പയറ്റി ബിജെപി

തന്നെ ജയിപ്പിക്കുകയാണെങ്കില്‍ മലപ്പുറം മണ്ഡലത്തിലെല്ലായിടത്തും ആവശ്യത്തിന് ബീഫ് ലഭ്യമാക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീ പ്രകാശ്. നല്ല ബീഫ് കഴിക്കുന്നതിനോട് ബിജെപിക്ക് എതിര്‍പ്പില്ല. ബീഫ് നിരോധനമുളള സംസ്ഥാനങ്ങളില്‍ പശുവിനെ കശാപ്പ് ചെയ്യുന്നതാണ് നിയമലംഘനമാവുന്നത്. കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് പല സംസ്ഥാനങ്ങളിലും ബീഫ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിലാണ് ശ്രീപ്രകാശ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പല സംസ്ഥാനങ്ങളിലും ചത്ത കാലികളുടെ മാംസം പോലും ഭക്ഷണമാക്കുന്നുണ്ട്. ബിഫ് നിരോധനത്തെ അനുകൂലിക്കുന്നയാള്‍ എന്ന പേരില്‍ തനിക്കാരും വോട്ടു ചെയ്യാതിരിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യര്‍ഥിച്ചു.

പശുവിനെക്കൊന്നാല്‍ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ് പ്രഖ്യാപിച്ച ദിവസം തന്നെയാണ് മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബീഫ് അനുകൂല നിലപാട്. എന്തായാലും രാജ്യത്തെ ബീഫ് രാഷ്ട്രീയ ചര്‍ച്ചയില്‍ നിന്നു തങ്ങളും മാറി നില്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നു തന്നെയാണ് ബിജെപി വ്യക്തമാക്കുന്നത്.  നേരത്തേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഫ് വിഷയത്തില്‍ ബിജെപിയുടെ തന്ത്രം ഈ രീതിയിലായിരുന്നു.

This post was last modified on April 2, 2017 2:30 pm