X

‘നിങ്ങള് പൊളിച്ചു’; ഈ. മ. യൌ ദേശീയ അവാര്‍ഡ് ബഹിഷ്ക്കരിച്ചവര്‍ക്ക് സമര്‍പ്പിച്ച് ആഷിക് അബു

ഈ മ യൌ നാളെയാണ് തിയറ്ററുകളില്‍ എത്തുന്നത്

‘പ്രധാനപ്പെട്ട’ പുരസ്‌കാര ജേതാക്കള്‍ക്ക് മാത്രം രാഷ്ട്രപതി അവാര്‍ഡ് നല്‍കുകയും ബാക്കിയുള്ളവര്‍ വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രിയുടെ കൈയില്‍ നിന്നും പുരസ്‌കാരങ്ങള്‍ സ്വീകരിക്കട്ടേയെന്നുമുള്ള ഏകാധിപത്യപരമായ തീരുമാനത്തില്‍ പ്രതിഷേധിച്ചു പുരസ്കാര വിതരണ ചടങ്ങ് ബഹിഷ്ക്കരിച്ചവര്‍ക്ക് താന്‍ നിര്‍മ്മിച്ച ഈ. മ. യൌ സമര്‍പ്പിച്ചു സംവിധായകന്‍ ആഷിക് അബു.

“സഹപ്രവത്തകരും സുഹൃത്തുക്കളുമായ ദേശിയ അവാർഡ് ജേതാക്കൾക്ക് സമർപ്പിക്കുന്നു. നിങ്ങള് പൊളിച്ചു ” എന്നാണ് ആഷിക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഈ. മ. യൌ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും പുരസ്കാരം ബഹിഷ്കരിച്ച ചലച്ചിത്ര പ്രവര്‍ത്തകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

ലിജോയ്ക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ഈ മ യൌ നാളെയാണ് തിയറ്ററുകളില്‍ എത്തുന്നത്.

This post was last modified on May 3, 2018 9:38 pm

Related Post
Leave a Comment