X

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന: പുതിയ ‘ചലഞ്ച്’ ഏറ്റെടുത്ത് സംവിധായകൻ ആഷിഖ് അബു

ചലഞ്ച് ഏറ്റെടുത്ത ആഷിഖ് അബു സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആസിഫ് അലി, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങിയ താരങ്ങളെയും ചലഞ്ച് ചെയ്തിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്(സിഎംഡിആര്‍എഫ്) സംഭവാന ചെയ്യാൻ ചലഞ്ചുമായി സംവിധായകൻ ആഷിഖ് അബു. ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്യരുതെന്ന തരത്തിൽ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആളുകളുടെ പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ചലഞ്ച് ഏറ്റെടുത്ത് സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്കിലൂടെയാണ് ആഷിഖ് അബു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത റെസിപ്പ്റ്റിന്റെ ചിത്രം ഉൾപ്പടെ പങ്കുവെച്ചുകൊണ്ട് ചലഞ്ച് ഏറ്റെടുത്ത്.സംഗീത സംവിധയകാൻ ബിജിബാൽ ആണ് ആഷിഖ് അബുവിനെ ഇത്തരമൊരു ചലഞ്ച്ലേക്ക് ക്ഷണിച്ചത്. ചലഞ്ച് ഏറ്റെടുത്ത ആഷിഖ് അബു സിനിമ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആസിഫ് അലി, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങിയ താരങ്ങളെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ചലഞ്ച് ചെയ്തിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്(സിഎംഡിആര്‍എഫ്) സംഭവാന ചെയ്യരുതെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പ്രചാരണം നടത്തുന്നത്. കഴിഞ്ഞ പ്രളയകാലത്ത് നല്‍കി പണം വക മാറ്റി ചെലവഴിച്ചതുകൊണ്ടാണ് ഇത്തവണ പണം കൊടുക്കരുതെന്നു പറയുന്നതെന്നാണ് ബിജെപി-സംഘപരിവാര്‍ അനുഭാവ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന വാദം.

പ്രളയ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കണമെങ്കില്‍ നേരിട്ട പണം കൊടുത്താല്‍ മതിയെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ പ്രളയകാലത്തിന്റെ ഇരകളായവരില്‍ സര്‍ക്കാരിന്റെ അടിസ്ഥാന ധനസഹായമായ പതിനായിരം രൂപ പോലും ഇതുവരെ കിട്ടാത്തവരുണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കോടികള്‍ സ്വന്തം കാര്യത്തിന് ഉപയോഗിക്കുകയായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും എന്നൊക്കെ പ്രചരിപ്പിക്കുന്നവരുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ സഞ്ചാരം നടത്തിയത്, എന്‍സിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കിയത് തുടങ്ങിയ ആരോപണങ്ങളും ഉയര്‍ത്തുന്നുണ്ട്.

എന്നാല്‍ സിഎംഡിആര്‍ ഫണ്ടിനെക്കുറിച്ച് തീര്‍ത്തും തെറ്റായ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൂര്‍ണമായും സുതാര്യമാണ്. മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനം എടുത്തുകൊണ്ട് സിഎംആര്‍ഡി ഫണ്ടിലേക്ക് പണം സ്വീകരിക്കാനോ ചെലവഴിക്കാനോ സാധ്യമല്ല. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ(സിഎജി) ഓഡിറ്റിന് വിധേയമാണ് സിഎംആര്‍ഡിഎഫ്. ഇതില്‍ വരുന്നതും പോകുന്നതുമായ ഓരോ രൂപയ്ക്കും കണക്ക് വേണ്ടതുമാണ്.

Also Read: “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നു പറയുന്നത് പിണറായി വിജയന്റെ അക്കൌണ്ടല്ല; ‘ദുരിതാശ്വാസനിധിയിലെത്തുന്ന പണം അര്‍ഹര്‍ക്ക് കിട്ടില്ലെന്ന് പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹികള്‍”

This post was last modified on August 14, 2019 11:04 pm