X

കന്നഡ യുവസംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണുമരിച്ചു (വീഡിയോ)

ഡ്രോണ്‍ ഷൂട്ടിനിടിയിലാണ് കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണത്

കന്നട യുവചലച്ചിത്ര സംവിധായകന്‍ സന്തോഷ് ഷെട്ടി കട്ടീല്‍ (36) ചിത്രീകരണത്തിനിടയില്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. ബല്‍ത്തങ്ങാടി എര്‍മയി വെള്ളച്ചാട്ടത്തില്‍ വീണായിരുന്നു അപകടം. ഡ്രോണ്‍ ഷൂട്ടിനിടിയിലാണ് കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീണത്.

ചിത്രീകരണ സംഘം പൊലീസിനേയും ഫയര്‍ ഫോഴ്‌സ് സംഘത്തേയും വിവരം അറിയിച്ചെങ്കിലും ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്.

തന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലൊക്കേഷന്‍ ഷൂട്ടിന് വേണ്ടി നാലു പേരടങ്ങുന്ന ചിത്രീകരണ സംഘവുമായി മെയ് 30നാണ് സന്തോഷ് ഷെട്ടി എര്‍മയി വെള്ളച്ചാട്ടത്തില്‍ എത്തിയത്.

സന്തോഷ് ഷെട്ടി സംവിധാനം ചെയ്ത കന്നട കനസു എന്ന സിനിമ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 1, 2018 1:00 pm

Related Post
Leave a Comment