X

“അഭിനയിക്കാന്‍ കൈവിരൽ തുമ്പ്‌ പോലും ഉപയോഗിക്കുന്ന ആളാണ്‌ മോഹൻലാൽ, അതുപോലെയാണ് ഫഹദും”-സത്യന്‍ അന്തിക്കാട്

യുവാക്കള്‍ ഞാന്‍ പ്രകാശന്‍ ഏറ്റെടുക്കാന്‍ കാരണം ഫഹദ് ഫാസില്‍ ആണെന്നും സത്യന്‍ അന്തിക്കാട്

“അഭിനയിക്കാന്‍ കൈവിരൽ തുമ്പ്‌ പോലും ഉപയോഗിക്കുന്ന ആളാണ്‌ മോഹൻലാൽ. അതുപോലെ പുതുതലമുറയിൽ എല്ലാ അർത്ഥത്തിലും പൂർണമായ ഒരു നടൻ എന്നാണ്‌ ഫഹദിനെ വിളിക്കേണ്ടത്‌” സത്യന്‍ അന്തിക്കാട് പറഞ്ഞു. ഫഹദ് ഫാസിലിനെ നായകനായ ഞാന്‍ പ്രകാശന്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചു മുന്നേറുന്ന പശ്ചാത്തലത്തില്‍ അഴിമുഖത്തിനോട് സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.

“ഒരു വ്യക്തി എന്ന നിലയിൽ ഫഹദ്‌ ഫാസിലിന്റെ ജീവിതവും സിദ്ധാർത്ഥന്റെ ജീവിതവും പ്രകാശന്റെ ജീവിതവും വെവ്വേറെ ആണ്‌. ഫഹദ്‌ ഫാസിൽ എന്ന ഒരു വ്യക്തി മറ്റൊരാളാണ്. അയാൾ ഫാസിലിന്റെ മകനായി ജനിക്കുകയും അമേരിക്കയിൽ പോയി പഠിക്കുകയും ഒക്കെ ചെയ്ത ഒരു യുവാവാണ്. അയ്മനം സിദ്ധാർത്ഥൻ നാട്ടിൽ പോസ്റ്റർ അടിച്ചു നടക്കുന്ന ഒരു ലോക്കൽ നേതാവാണ്. വളരെ പെട്ടന്നാണ് പുള്ളി ആ കഥാപാത്രത്തിലേക്ക് മാറുന്നത്‌. നമുക്ക്‌ കാണുമ്പോൾ തോന്നും ഇയാൾ വർഷങ്ങളായി ഇവിടെയുള്ള ആളാണെന്ന്. അതുപൊലെ തന്നെ മറ്റൊരു കഥാപാത്രം ആണ്‌ പ്രകാശനും. നടൻ എന്ന നിലയിൽ ഓരൊ സിനിമ കഴിയുമ്പോഴും ഫഹദ്‌ വളർന്നുകൊണ്ടിരിക്കുകയാണ്. അയ്മനം സിദ്ധാർത്ഥനെ അവതരിപ്പിച്ച അതേ കണ്ണും മൂക്കും കയ്യും കാലും കൊണ്ട്‌ തന്നെയാണ്‌ അയാൾ പ്രകാശനെയും അവതരിപ്പിച്ചിരിക്കുന്നതും. പക്ഷേ പുള്ളിടെ ആ പ്രകടനത്തിലൂടെ അയാൾ പ്രകാശനെ വേറെ ആളാക്കി മാറ്റും.” സത്യന്‍ അന്തിക്കാട് പറഞ്ഞു.

യുവാക്കള്‍ ഞാന്‍ പ്രകാശന്‍ ഏറ്റെടുക്കാന്‍ കാരണം ഫഹദ് ഫാസില്‍ ആണെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

സത്യന്‍ അന്തിക്കാട്/അഭിമുഖം: പുതുതലമുറയില്‍ എല്ലാ അർത്ഥത്തിലും പൂർണമായ നടനാണ്‌ ഫഹദ് ഫാസില്‍

ഉള്ളി തൊലി പൊളിക്കുന്നത് പോലെയാണ് സത്യന്‍ അന്തിക്കാട് മലയാളി പുരുഷന്റെ തൊലിയുരിയുന്നത്; ചിരിക്കാം, വേണമെങ്കില്‍ കരയാം