X

ശബരിമല ദര്‍ശനത്തിനെത്തിയ മനിതി യുവതികള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ തമിഴ്‌നാട്ടില്‍ ആക്രമണം

വാഹനത്തിന്റെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. തമിഴ്‌നാട് പൊലീസിന്റെ സുരക്ഷയിലാണ് ഇവര്‍ പമ്പയില്‍ നിന്ന് മടങ്ങിയത്.

ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘാംഗങ്ങളായ യുവതികള്‍ സഞ്ചരിച്ച വാഹനം തമിഴ്‌നാട്ടില്‍ തേനി – മധുര ദേശീയ പാതയില്‍ ആക്രമിക്കപ്പെട്ടു. വാഹനത്തിന്റെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. തമിഴ്‌നാട് പൊലീസിന്റെ സുരക്ഷയിലാണ് ഇവര്‍ പമ്പയില്‍ നിന്ന് മടങ്ങിയത്.

മനിതി സംഘാംഗങ്ങളായ 11 പേരാണ് ചെന്നൈയില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ ശക്തമായ ഹിന്ദുത്വ സംഘടനാപ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് തിരിച്ചുപോരേണ്ടി വന്നു. യുവതികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മടങ്ങുന്നത് എന്നാണ് പൊലീസ് പറയുന്നതെങ്കിലും തങ്ങളെ നിര്‍ബന്ധിച്ച് മടക്കി അയയ്ക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങളോട് മനീതി സംഘാംഗങ്ങള്‍ പറഞ്ഞത്. വയനാട് സ്വദേശിയായ ദലിത് ആദിവാസി പ്രവര്‍ത്തക അമ്മിണിയും ഇവര്‍ക്കൊപ്പം ചേരാനായി പിന്നീട് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നിരുന്നു.

ഒടുവില്‍ മനിതി സംഘവും മടങ്ങി: പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് കാത്തിരുന്നത് ആറ് മണിക്കൂര്‍

കെ. അമ്മിണി, ഒരു ‘മനിതി’; ശബരിമല കയറുമെന്ന് പ്രഖ്യാപിച്ച ദളിത്‌-ആദിവാസി പ്രവര്‍ത്തക

This post was last modified on December 23, 2018 8:12 pm