X

ശബ്ദമില്ലാത്തവരുടെ ‘ശബ്ദം’; ഒരു കോക്കസിന്റെയും ഭാഗമാകാതെ സിനിമാ പരീക്ഷണം

ബധിരരും മൂകരും ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ ഈ സിനിമ ചര്‍ച്ച ചെയ്യുന്നു

ആഗ്രഹമുള്ള ആര്‍ക്കും മാധ്യമപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്ന കാലമാണിത്. ഇന്റര്‍നെറ്റ് ലഭ്യമായ ഒരു മൊബൈല്‍ ഫോണ്‍ വേണമെന്നു മാത്രം. ചെറിയ മുതല്‍മുടക്കില്‍ മികച്ച സിനിമയെടുക്കാനുള്ള അവസരവും ഇന്ന് നിലവിലുണ്ട്. അത്തരം സാധ്യതകള്‍ ഉപയോഗപ്പെടുത്തി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് ‘ശബ്ദം’.

സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തങ്ങളായ തുറന്നുപറച്ചിലുകളിലൂടെ ശ്രദ്ധേയനായ ജയന്ത് മാമനാണ് നിര്‍മ്മാതാവ്. പി.കെ.ശ്രീകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. ജയകൃഷ്ണനാണ് ഛായാഗ്രഹണം.

‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഈ സിനിമയെ വിശേഷിപ്പിക്കുന്നത്. ബധിരരും മൂകരും ഉള്‍പ്പെടെയുള്ള ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ ഈ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്തവരുള്‍പ്പെടെ ഒട്ടേറെ പുതുമുഖങ്ങള്‍ അഭിനയിച്ചിട്ടുള്ള ഈ സിനിമയില്‍ ജയന്ത് മാമന്‍ മുഖ്യവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. കഥാകൃത്ത് ബാബു കുഴിമറ്റവും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. പരിസ്ഥിതി, മാലിന്യ സംസ്കരണം എന്നിവയേയും ഈ സിനിമ അഭിസംബോധന ചെയ്യുന്നു.

സിനിമയെ സ്‌നേഹിക്കുന്ന ആര്‍ക്കും അഭിനയിക്കുകയും സിനിമയുടെ ഭാഗമാകുകയും ചെയ്യാമെന്ന സന്ദേശമാണ് ലോകത്തിന് നല്‍കാന്‍ ഉദ്ദേശിക്കേുന്നതെന്ന് ജയന്ത് മാമന്‍ പറഞ്ഞു.’ഒരു കോക്കസിന്റെയും ഭാഗമല്ലാതെ മികച്ച സിനിമയെുക്കാന്‍ കഴിയുമോ എന്ന പരീക്ഷണമാണിത്. ചിലപ്പോള്‍, ഞങ്ങള്‍ വീണുപോയേക്കാം, പക്ഷേ, വീഴ്ചയില്‍നിന്ന് ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ചെറിയ പാഠങ്ങള്‍ പകര്‍ന്നുതരാന്‍ കഴിഞ്ഞാലോ’ ജയന്ത് ചോദിക്കുന്നു.

സംഗീതം – ബിജിബാല്‍, കല- രാജീവ് സൂര്യന്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ – അരുണ്‍ ഗോപിനാഥ്, വസ്ത്രാലങ്കാരം – ജിജിമോള്‍ ടോം, ചമയം – ശിവരാജന്‍ പാലക്കാട്, പോസ്റ്റര്‍ ഡിസൈന്‍ – കോളിന്‍സ് ലിയോഫില്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യുസര്‍ – ലിനുഐസക്

‘ശബ്ദ’ത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ പൂര്‍ത്തിയായി. ആഗസ്റ്റില്‍ പുറത്തിറക്കത്തക്കവണ്ണം അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 21, 2018 2:26 pm