X

കളക്ടറുടെ ഉത്തരവ് ലംഘിച്ച് കൊല്ലത്ത് മത്സരവെടിക്കെട്ട്: മൂന്ന് പേര്‍ക്ക് പരിക്ക്

ഇവിടെ 1990ല്‍ നടന്ന വെടിക്കെട്ട് അപകടത്തില്‍ 26 പേര്‍ മരിച്ചിരുന്നു.

കൊല്ലം മലനട ദുര്യോധന ക്ഷേത്രത്തില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് നടത്തിയ മത്സര വെടിക്കെട്ടില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. പുറ്റിങ്ങല്‍ വെടിക്കെട്ട് നടന്ന് ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് നിയമം ലംഘിച്ച് വെടിക്കെട്ട് നടത്തിയിരുന്നത്. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമായ ഇവിടെ 1990ല്‍ നടന്ന വെടിക്കെട്ട് അപകടത്തില്‍ 26 പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ വെടിക്കെട്ട് നിര്‍ത്തിയിരുന്നു. 15 ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.