X

സൗദിയില്‍ നിന്നും ആദ്യ പ്രവാസി സംഘം ഇന്ന് ഡല്‍ഹിയിലെത്തും

അഴിമുഖം പ്രതിനിധി

സൗദി അറേബ്യയില്‍ ജോലി നഷ്ടപ്പെട്ട ഇന്ത്യന്‍ പ്രവാസികളുടെ ആദ്യസംഘം ഇന്ന് ഇന്ന് തിരികെയെത്തും. വൈകിട്ട് 6.30 ഓടെയാണ് ഇവരെയും കൊണ്ടുള്ള ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തുക. ഇതില്‍ മലയാളികള്‍ ആരും ഇല്ല എന്നാണ് ഇതുവരെയുള്ള വാര്‍ത്തകള്‍. ഇതിന്റെ ചെലവുകള്‍ വഹിക്കുന്നത് സൗദി സര്‍ക്കാര്‍ ആണ്.

സൗദി ഓഗര്‍ എന്ന കമ്പനി പൂട്ടിയതോടെ അനേകം ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി സൗദി സര്‍ക്കാര്‍ നല്‍കിയിരുന്ന കരാര്‍ ലഭിക്കാതായതോടെ പൂട്ടുന്ന അവസ്ഥയിലേക്ക് എത്തുകയായിരുന്നു.  

 

This post was last modified on December 27, 2016 2:39 pm

Related Post
Leave a Comment