X

സ്വവര്‍ഗാനുരാഗിയായ മകന് ഭര്‍ത്താവിനെ ആവശ്യമുണ്ട്

സ്വവര്‍ഗാനുരാഗിയായ മകന് ഭര്‍ത്താവിനെ തേടി വരനെ ആവശ്യമുണ്ട് എന്ന പരസ്യം നല്‍കി. ഇന്ത്യയിലെ ആദ്യത്തെ ഗേ വിവാഹ പരസ്യമാണിത്. ടൈംസ് ഓഫ് ഇന്ത്യ, ഡിഎന്‍എ, ദ ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ പത്രങ്ങള്‍ പരസ്യം നിരസിച്ചു. ഒടുവില്‍ മിഡ് ഡേ പരസ്യം പ്രസിദ്ധീകരിച്ചു. മുംബയിലെ ഗേ ആക്ടിവിസ്റ്റായ ഹരിഷ് അയ്യര്‍ക്കുവേണ്ടിയാണ് അമ്മ ഗേ വിവാഹ പരസ്യം നല്‍കിയത്. നിയമപരമായ കാരണങ്ങളാല്‍ ഈ പരസ്യം പ്രസിദ്ധീകരിക്കാനാകില്ല എന്ന മറുപടിയാണ് ഡിഎന്‍എ നല്‍കിയത്. എങ്കിലും പിന്‍മാറെ മുന്നോട്ടു പോകാനാണ് അയ്യര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യയെ സമീപിച്ചു. അവര്‍ പരസ്യം സ്വീകരിച്ചു നടപടികള്‍ ആരംഭിച്ചു. എന്നാല്‍ മൂന്നു മണിക്കൂറിനു ശേഷം ടൈംസില്‍ നിന്നും ഒരു ഫോണ്‍ വിളിയെത്തി. ഇത്തരം ഒരു പരസ്യം നല്‍കുന്നത് നിയമവിധേയമല്ലെന്നാണ് നിയമ വകുപ്പ് പറയുന്നത് എന്നായിരുന്നു ആ ഫോണ്‍ സന്ദേശം. തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ ടൈംസിനെ സമീപിച്ചുവെങ്കിലും അവരും പരസ്യം പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. ഒടുവിലാണ് മിഡ് ഡേയെ സമീപിച്ചതും അവര്‍ തയ്യാറായതും.

http://www.buzzfeed.com/andreborges/first-gay-matrimonial-groom-wanted-ad 

This post was last modified on May 20, 2015 3:58 pm