X

ബര്‍മീസ്, ബംഗ്ലാ അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന സൂചനയുമായി ഫിലിപ്പൈന്‍സ്

ബര്‍മയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാമെന്ന സൂചന നല്‍കി ഫിലിപൈന്‍സ്. 8000-ത്തോളം അഭയാര്‍ത്ഥികളെ കയറ്റിയ ബോട്ടുകളെ മറ്റു തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ തീരത്തേയ്ക്ക് അടുപ്പിക്കാതെ ഇരിക്കുമ്പോഴാണ് മനിലയില്‍ നിന്നും ശുഭ വാര്‍ത്ത വരുന്നത്. യുണൈറ്റഡ് നേഷന്‍സിന്റെ അഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ ഒപ്പു വച്ചിട്ടുള്ള രാജ്യമാണ് മനില. 70-കളില്‍ വിയറ്റ്‌നാമീസ് മത്സ്യബന്ധ തൊഴിലാളികളെ സഹായിച്ച ചരിത്രമുള്ള ഫിലിപൈന്‍സ് ഇപ്പോള്‍ ബോട്ടിലെ ജനങ്ങള്‍ക്കും മാനുഷികമായ സഹായങ്ങള്‍ നല്‍കുമെന്ന് പ്രസിഡന്റ് ബെനിഗ്നോ അക്വിനോയുടെ വക്താവ് ഹെര്‍മിനിയോ കൊലാമോ പറഞ്ഞു. അല്‍പം ആഹാരവും ഇന്ധനവും മാത്രം അവശേഷിച്ച തകരാറായ ബോട്ടില്‍ നടുകടലില്‍ കഴിയുന്നവര്‍ ഫിലിപൈന്‍സില്‍ എത്തിച്ചേരുകയെന്നത് ദീര്‍ഘവും ക്ലേശകരവുമായ യാത്രയായിരിക്കും. ഇപ്പോള്‍ അവര്‍ ആന്‍ഡമാന്‍ കടലിലാണുള്ളതെന്ന് കരുതുന്നു.

This post was last modified on December 27, 2016 3:10 pm