X

രാജസ്ഥാന്‍ എംഎല്‍യുടെ മകന്റെ ബിഎംഡബ്ല്യു പറന്നെടുത്തത് മൂന്നു ജീവന്‍, വീഡിയോ കാണാം

തെരുവില്‍ കിടന്നുറങ്ങിയവരുടെ മേല്‍ വാഹനം കയറ്റിയിറക്കിയ കേസില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞ ന്യായമായിരുന്നു അതോടിച്ചത് താനല്ല ഡ്രൈവര്‍ ആയിരുന്നു എന്ന്. സമാനമായ മറുപടിയാണ്‌ രാജസ്ഥാന്‍ നിയമസഭാംഗത്തിന്റെ മകനും പോലീസിനു നല്‍കിയ മൊഴി.

മൂന്നു പേര്‍ സംഭവസ്ഥലത്തു തന്നെ മരിക്കാനും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കാനും അപകടത്തിനു കാരണമായത് നിയമസംഭാംഗമായ നന്ദ് കിഷോര്‍ മെഹ്രിയയുടെ മകന്‍ സിഥാര്‍ത്ഥ്‌ മെഹ്രിയ ഓടിച്ച ബിഎംഡബ്ല്യു ആയിരുന്നു. 100 കിമിയ്ക്ക് മേലെ വേഗതയില്‍ വന്ന കാര്‍ ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയും സമീപത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന പോലീസ് വാഹനത്തില്‍ ഇടിച്ചു നില്‍ക്കുകയും ആയിരുന്നു. ഇടിയേറ്റ ഓട്ടോറിക്ഷ 200 മീറ്റര്‍ അകലെയാണ് കിടന്നിരുന്നത്, അതും പൂര്‍ണ്ണമായി തകര്‍ന്ന നിലയില്‍.

ബ്രീത്ത്‌ അനലൈസ‍ര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത്  അനുവദനീയ അളവിന്റെ അഞ്ചിരട്ടി മദ്യം ഇയാള്‍ അകത്താക്കിയിരുന്നു എന്നായിരുന്നു. മഴ കാരണമാണ് ഇങ്ങനെ സംഭവിച്ചത്, റോഡില്‍ ലൈറ്റും ഇല്ലമായിരുന്നു. ഓട്ടോറിക്ഷ വേഗതയില്‍ ക്രോസ് ചെയ്തപ്പോള്‍ കാറിന്റെ പിന്‍ഭാഗം തട്ടുകയാണ് ഉണ്ടായത് എന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ സിസിടിവി വീഡിയോവില്‍ നടന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്.  വീഡിയോ കാണാം

 

This post was last modified on July 3, 2016 5:03 pm

Related Post
Leave a Comment