ഈ വെള്ളിയാഴ്ച ഗോഡ്ഫാദര്‍ ബിയറിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ വെള്ളിയാഴ്ച ഒരു പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. ഈ ബ്രാന്‍ഡ് നെയിമിലുള്ള ബിയര്‍ തലസ്ഥാനത്ത് നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിക്കണം എന്നാണ് ആവശ്യം. ‘ഗോഡ്’ എന്ന വാക്ക് എല്ലാ മതസ്ഥരും ദൈവത്തിനെ സൂചിപ്പികാന്‍ ഉപയോഗിക്കുന്നതിനാല്‍ ജനതയുടെ വികാരത്തെ വൃണപ്പെടുത്തുന്ന ഒന്നാണ് ഈ ബ്രാന്‍ഡിന്റെ പേര് എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇക്കാരണത്താല്‍ കമ്പനി മാപ്പ് പറയണം എന്നും അത് ഡല്‍ഹിയിലെ ഇംഗ്ലീഷ്, ഹിന്ദി ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി സര്‍ക്കാരിന്റെ കീഴില്‍ ഉള്ള മദ്യവില്‍പ്പന ശാലകളില്‍ ഈ ബ്രാന്‍ഡ് വില്‍ക്കുന്നത് നിര്‍ത്തണം എന്നും ആവശ്യം ഹര്‍ജിക്കാരന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ജന്‍ ചേതനാ മഞ്ച് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ എപി സിംഗ് ആണ് ഇവര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം
This post was last modified on July 3, 2016 5:05 pm
Leave a Comment