X

സ്ത്രീ-പുരുഷ സമത്വം ഡയലോഗില്‍ മാത്രം; വെള്ളിത്തിരയിലെ വേതനക്കണക്കുകള്‍ തെളിയിക്കുന്നത്

സ്ത്രീക്കും പുരുഷനും തുല്യവേതന ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കാലം കുറെയായി. വേതനവേര്‍തിരിവിന്റെ കാര്യത്തില്‍ വെള്ളിത്തിരയിലെ താരങ്ങളുടെ കാര്യവും മറിച്ചൊന്നുമല്ല. തുല്യവേതനം നല്‍കുന്ന സമ്പ്രദായം ചലച്ചിത്രമേഖലയിലും ഇല്ല. ഏത് ഭാഷാ ചലച്ചിത്രമായാലും അഭിനേതാക്കളുടെ പ്രതിഫലത്തിലുമുണ്ട് വ്യത്യാസങ്ങള്‍.

താരങ്ങളുടെ പ്രതിഫലത്തുകയുടെ 2016 ലെ പട്ടിക ഫോബ്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ചു. ലോകഒന്നാം നമ്പര്‍ താരങ്ങള്‍ വരെ പ്രതിഫലത്തുകയില്‍ രണ്ടുതട്ടിലാണ്. ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ഡ്വയിന്‍ ജോണ്‍സണും ജെന്നിഫര്‍ ലോറന്‍സുമാണ്. 64.5മില്യണാണ് ഡ്വയിന്റെ പ്രതിഫലം. അതേസമയം ജെന്നിഫറിന് ലഭിക്കുന്നത് 46 മില്യണാണ്. ജാക്കി ചാന്‍ 61 മില്യണ്‍ പ്രതിഫലം വാങ്ങുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മെലിസ മകാര്‍ത്തിയുടെ പ്രതിഫലത്തുക 33മില്യണ്‍ മാത്രമാണ്.

ഇന്ത്യന്‍ താരങ്ങളുടെ പ്രതിഫലത്തുകയിലും കടുത്ത വിവേചനമാണുള്ളത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ 2015 ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ ഇന്ത്യന്‍ താരം കങ്കണ റണൗട്ട് ഇതിനെകുറിച്ച് ശക്തമായി പ്രതികരിച്ചിരുന്നു. വേതനവ്യത്യാസത്തിനെതിരായി സ്ത്രീകള്‍ പ്രതികരിക്കണമെന്ന് കങ്കണ പറഞ്ഞു. ബോളിവുഡ് താരങ്ങള്‍ക്കിടയിലും ഈ വേര്‍തിരിവ് വ്യക്തമാണ്. ഷാരൂഖ് ഖാന്‍ 33മില്യണും അക്ഷയ് കുമാര്‍ 31.5മില്യണും പ്രതിഫലം വാങ്ങുമ്പോള്‍ ദീപികാ പദുക്കോണിന്റെ പ്രതിഫലം 10മില്യണ്‍ മാത്രമാണ്.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/G7vTu3

This post was last modified on August 27, 2016 12:26 pm