X

ദളിത് വിരുദ്ധത: ജെഎന്‍യുവിലെ എബിവിപി വൈസ് പ്രസിഡന്‍റ് രാജി വച്ചു

അഴിമുഖം പ്രതിനിധി

എബിവിപിയുടെ ദളിത്‌ വിരുദ്ധ നിലപാടുകളിലും ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങളിലും പ്രതിഷേധിച്ച് ജെഎന്‍യു എബിവിപി വൈസ് പ്രസിഡന്‍റ് ജതിന്‍ ഗൊറായ സ്ഥാനം രാജിവച്ചു. പാര്‍ട്ടിയുമായി കുറേക്കാലമായി ഭിന്നതയിലായിരുന്നു എന്ന് ജതിന്‍ പറഞ്ഞു. രോഹിത് വെമുല വിഷയത്തിലും അടുത്തിടെയായി ദളിതര്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങളിലും പാര്‍ട്ടിയുടെ നിലപാട് തൃപ്തികരമായിരുന്നില്ല. ജെഎന്‍യു തെരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ജതിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പാര്‍ട്ടി വിട്ടെങ്കിലും മറ്റൊരു സംഘടനയിലും ചേരുന്ന കാര്യം ആലോചിച്ചിട്ടില്ല എന്നും തന്റെ രാജി രോഹിത് വെമുലയുടെ തത്വങ്ങള്‍ക്ക് ശ്രദ്ധാഞ്ജലിയാണ് എന്നും അദ്ദേഹം പറയുന്നു.

 പുരാണ ഗ്രന്ഥങ്ങളിലും മറ്റുമുള്ള ദളിത്‌. സ്ത്രീ വിരുദ്ധതയ്ക്ക് എതിരെ ക്യാമ്പസില്‍ മനുസ്മൃതി കത്തിച്ചു പ്രതിഷേധിച്ചവരില്‍ ഒരാളാണ് ജതിന്‍.  

 

This post was last modified on December 27, 2016 2:38 pm

Related Post
Leave a Comment