X

ബ്രസീലില്‍ നൃത്ത ക്ലബില്‍ മയക്കുമരുന്നു സംഘം 14 പേരെ വെടിവെച്ചുകൊന്നു

ആയുധ ധാരികളായ സംഘം ക്ലബിലേക്ക് തള്ളിക്കയറി ചുറ്റിലും വെടി ഉതിര്‍ക്കുകയായിരുന്നു

ബ്രസീലിലെ ഫോര്‍ട്ടലേസയിലെ നൃത്ത ക്ലബില്‍ അക്രമി സംഘം 14 പേരെ വെടിവെച്ചുകൊന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മയക്കു മരുന്ന് വില്‍പ്പന സംഘങ്ങള്‍ തമ്മിലുള്ള പകവീട്ടലാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം.

ആയുധ ധാരികളായ സംഘം ക്ലബിലേക്ക് തള്ളിക്കയറി ചുറ്റിലും വെടി ഉതിര്‍ക്കുകയായിരുന്നു എന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്നു കാറുകളിലായാണ് ആക്രമി സംഘം എത്തിയത്. 12 വയസുള്ള ആണ്‍കുട്ടിയടക്കം നിരവധി പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.