X

‘കൈവിട്ടുപോയി, ദയവായി ക്ഷമിക്കുക’; വിമാനത്താവളത്തിലെ കുഴപ്പങ്ങള്‍ക്ക് യാത്രക്കാരോട് മാപ്പ് പറഞ്ഞ് ഹോങ്കോങ് പ്രക്ഷോഭകര്‍

ഹോങ്‍കോങ്ങിലേക്ക് വരരുതെന്ന് യാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാല്‍ അടിയന്തിര ആവശ്യങ്ങള്‍ ഉള്ളവര്‍ മാത്രമാണ് വിമാനത്താവളത്തിലേക്ക് എത്തുന്നത്

പ്രക്ഷോഭം തെരുവുകളില്‍നിന്നും വിമാനത്താവളത്തില്‍ എത്തിയതോടെ ഹോങ്‍കോങ്ങില്‍ സ്ഥിതിഗതികള്‍ മാറിമറിയുകയാണ്. വെള്ളിയാഴ്ച മുതലാണ്‌ പ്രതിഷേധക്കാർ വിമാനത്താവളം ഉപരോധിക്കാൻ തുടങ്ങിയത്. സംഘര്‍ഷം രൂക്ഷമായതോടെ കഴിഞ്ഞ ദിവസവും എല്ലാ വിമാനസർവീസുകളും റദ്ദാക്കി. അതിനിടെ, യാത്ര വൈകുകയോ മുടങ്ങുകയോ ചെയ്തതില്‍ നിരാശരായ യാത്രക്കാരും പ്രക്ഷോഭകരും തമ്മില്‍ ചെറിയ തോതിലുള്ള സംഘര്‍ഷങ്ങളും ഉണ്ടായി. രാത്രിയോടെ അത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. അതുവരെ വളരെ സമാധാനപരമായിരുന്നു പ്രതിഷേധം നടന്നത്.

ഹോങ്‍കോങ്ങിലേക്ക് വരരുതെന്ന് യാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാല്‍ അടിയന്തിര ആവശ്യങ്ങള്‍ ഉള്ളവര്‍ മാത്രമാണ് വിമാനത്താവളത്തിലേക്ക് എത്തുന്നത്.

യാത്രക്കാരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടേണ്ടി വന്നതില്‍ അതിയായ ഖേദമുണ്ടെന്ന് പ്രക്ഷോഭകര്‍ പറയുന്നു. അതിനു ശേഷം ‘ഞങ്ങൾ നിരാശരായിരുന്നു. ദയവായി ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കുക’ എന്ന പ്ലക്കാര്‍ഡുകളുമായാണ് അവര്‍ യാത്രക്കാരെ വരവേറ്റത്.

വിമാനത്താവളത്തില്‍ കോടതി നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിമാനത്താവളത്തില്‍ എത്തുന്ന പ്രക്ഷോഭകരുടെ എണ്ണത്തിലും ഗണ്യമായ കുറവുവന്നിട്ടുണ്ട്.

സമരം കടുത്തതോടെ 180-ഓളം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു. ടെർമിനലുകളെല്ലാം കറുത്ത വസ്ത്രധാരികളായ സമരക്കാര്‍ കയ്യടക്കി. രാത്രിയോടെ സ്ഥിതിഗതികള്‍ കൈവിട്ടുപോയി. രൂക്ഷമായതോടെ എല്ലാ വിമാനസർവീസുകളും റദ്ദാക്കി. 400-ഓളം വിമാനങ്ങൾ റദ്ദാക്കാൻ എയർപോർട്ട് അധികൃതര്‍ നിര്‍ബന്ധിതരായി.

This post was last modified on August 15, 2019 7:33 pm