ഹിസ്ബുള്ളയുടെ ആക്രമണം ചെറുക്കുന്നതിനായി ലെബനന് അതിര്‍ത്തിയില്‍ ഇസ്രയേല്‍ ഡമ്മി സൈനികരെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. രണ്ട് സൈനിക വാഹനങ്ങളുടെ മുന്‍ സീറ്റുകളില്‍ മിലിട്ടറി യൂണിഫോമില്‍ ഡമ്മികളെ ഇരുത്തിയിരിക്കുകയാണ്. ഹിസ്ബുള്ളയുടെ അല്‍ മാനാര് സാറ്റലൈറ്റ് ടിവി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അലി ഷുഐബ് പറയുന്നു. ദ ഗാര്ഡിയന് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡമ്മി സൈനികരുടെ ചിത്രം അലി ഷുഐബ് ആണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചാനല്‍ 10 ന്യൂസും സമാനമായ മറ്റൊരു ഫോട്ടോ കാണിക്കുന്നുണ്ട്. അതേസമയം പ്രതികരിക്കാന്‍ തയ്യാറല്ല എന്നാണ് ദ ഗാര്‍ഡിയനോട് ഇസ്രയേല്‍ സൈന്യം പറഞ്ഞത്.
ഹിസ്ബുള്ളയുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണോ ഇത് എന്ന് വ്യക്തമല്ല. അതേസമയം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐഡിഎഫ്) ഡമ്മികളെ ഇത്തത്തില്‍ നിയോഗിച്ചത് ഇതാദ്യമല്ല എന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലില്‍ മിന്നലാക്രമണം നടത്തുമെന്ന ഹിസ്ബുള്ള നേതാവിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് ഇത്തരം നീക്കങ്ങളെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
This post was last modified on August 30, 2019 9:05 pm