X

ട്രംപിനെക്കുറിച്ചുള്ള ‘ഗോസിപ്പു’കള്‍ കാര്യമാക്കുന്നില്ലെന്ന് ഭാര്യ മെലാനിയ

മാധ്യമപ്രചാരണങ്ങള്‍ പലപ്പോളും അസ്വസ്ഥതയുണ്ട്. എന്താണ് ശരിയെന്നും തെറ്റാന്നും ഏതാണ് സത്യമെന്നും നുണയെന്നും അറിയാം - മെലാനിയ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള ആരോപണങ്ങളോ അപവാദ പ്രചാരണങ്ങളോ കാര്യമാക്കുന്നില്ലെന്ന് ഭാര്യ മെലാനിയ ട്രംപ്. ഡൊണാള്‍ഡ് ട്രംപിനെ താന്‍ സ്‌നേഹിക്കുന്നിണ്ടെന്നും കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങളെപ്പറ്റി ചിന്തിക്കാനുള്ളതില്‍ ഇത്തരം അപവാദ പ്രചാരണങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നും എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. പോണ്‍താരം സ്‌റ്റോമി ഡാനിയല്‍സുമായോ മറ്റേതെങ്കിലും സ്ത്രീകളുമായോ ട്രംപിനുള്ള ബന്ധം സംബന്ധിച്ച പ്രചാരണങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ആഫ്രിക്കന്‍ പര്യടനത്തിനിടെയാണ് മെലാനിയയെ എബിസി ഇന്‍ര്‍വ്യൂ ചെയ്തത്. മാധ്യമങ്ങള്‍ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ പടച്ചുവിടുകയാണെന്നും അവര് കുറ്റപ്പെടുത്തി. പത്രങ്ങളും മാഗസിനുകളും വില്‍ക്കാന്‍ ഇത്തരം ഗോസിപ്പുകള്‍ വേണമെന്ന് ഞാന്‍ മനസിലാക്കുന്നു – അവര്‍ പറഞ്ഞു.

ട്രംപ് സ്ത്രീകളെ കടന്നുപിടിക്കാനും അവരുമായി സെക്‌സിലേര്‍പ്പെടാനുള്ള ആഗ്രത്തെ പറ്റി നടത്തിയ പരാമര്‍ശങ്ങളുടെ ടേപ്പ്, 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ വലിയ വിവാദമായിരുന്നു. ട്രംപുമായി വര്‍ഷങ്ങള്‍ക്ക്് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ച് സ്്‌റ്റോമി ഡാനിയേല്‍സും പ്ലേബോയ് പ്ലേമേറ്റ് കാരന്‍ മക്ഡുഗലും പറഞ്ഞിരുന്നു. അതേസമയം ഇക്കാര്യം നിഷേധിച്ചെങ്കിലും സ്‌റ്റോമി ഡാനിയേല്‍സിന് അഭിഭാഷകന്‍ വഴി 1,30,000 ഡോളര്‍ നല്‍കിയതായി ട്രംപ് സമ്മതിച്ചിരുന്നു. സ്റ്റോമി ഡാനിയല്‍സിനും മക്ഡൂഗല്‍സിനും പണം നല്‍കിയതായി ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കിള്‍ കോഹന്‍ സമ്മതിച്ചിരുന്നു.

ട്രംപിനെതിരായ ആരോപണങ്ങള്‍ തങ്ങളുടെ വിവാഹബന്ധത്തെ ഉലച്ചിരിക്കുന്നതാുള്ള വാര്‍ത്തകള്‍ വെറും അപവാദ പ്രചാരണമാണെന്ന് മെലാനിയ പറയുന്നു. താനൊരു അമ്മയും രാജ്യത്തിന്റെ പ്രഥമവനിതയുമായതിനാല്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ലെന്നും അവര്‍ എബിസിയോട് പറഞ്ഞു. മാധ്യമപ്രചാരണങ്ങള്‍ പലപ്പോളും അസ്വസ്ഥതയുണ്ട്. എന്താണ് ശരിയെന്നും തെറ്റാന്നും ഏതാണ് സത്യമെന്നും നുണയെന്നും അറിയാം – മെലാനിയ പറഞ്ഞു. ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീകള്‍ ഇതിന് തെളിവ് നല്‍കാന്‍ തയ്യാറാകണമെന്ന് മെലാനിയ ആവശ്യപ്പെട്ടിരുന്നു.

പോൺതാരം സ്റ്റോമി ഡാനിയൽസിന്റെ പുസ്തകം വരുന്നു; ട്രംപ് ജാഗ്രതയിൽ

ട്രംപുമായി പ്രണയബന്ധമില്ല; വൂള്‍ഫിന്റെ ആരോപണം സ്ത്രീകള്‍ അധികാരം നേടുന്നതിലെ അസഹിഷ്ണുതയെന്നും നിക്കി ഹാലി

ട്രംപിനെ പുറത്താക്കാന്‍ വൈറ്റ് ഹൗസ് ശ്രമിക്കുന്നില്ല, മാനസികനിലയില്‍ സംശയമില്ല: നിക്കി ഹാലി

“കത്തുകളിലൂടെ ഞങ്ങള്‍ സ്‌നേഹത്തിലായി” കിം ജോങ് ഉന്നിനെ പറ്റി ഡൊണാള്‍ഡ് ട്രംപ്‌

This post was last modified on October 13, 2018 9:49 am