X

ദേശീയത രാജ്യസ്നേഹത്തിന്റെ ശത്രു: ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍

ഞങ്ങളുടെ താല്‍പര്യമാണ് പ്രധാനമെന്നും മറ്റുള്ളവരുടെ കാര്യം ആര് നോക്കുന്നു എന്നും പറയുന്നവര്‍ ഒരു രാജ്യത്തിന്റെ മൂല്യങ്ങളെ തിരസ്‌കരിക്കുന്നവരാണ് - മക്രോണ്‍ അഭിപ്രായപ്പെട്ടു.

രാജ്യസ്‌നഹത്തിന്റെ നേരെ എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്നതാണ് ദേശീയതയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍. മറ്റ് രാജ്യങ്ങളേക്കാള്‍ വലിയവരെന്ന് തോന്നിപ്പിക്കുന്ന ദേശീയത, ദേശസ്‌നേഹത്തെ വഞ്ചിക്കുന്ന ഒന്നാണ്. പാരീസില്‍ ഒന്നാം ലോക മഹായുദ്ധം സമാപിച്ചതിന്റെ 100ാം വാര്‍ഷിക പരിപാടിയില്‍ പ്രസംഗിക്കവേയാണ് മക്രോണ്‍ ഇക്കാര്യം പറഞ്ഞത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ എഞ്ചല മെര്‍ക്കല്‍ തുടങ്ങിയവര്‍ വേദിയിലിരിക്കെയാണ് മക്രോണ്‍ ഇക്കാര്യം പറഞ്ഞത്. ഞങ്ങളുടെ താല്‍പര്യമാണ് പ്രധാനമെന്നും മറ്റുള്ളവരുടെ കാര്യം ആര് നോക്കുന്നു എന്നും പറയുന്നവര്‍ ഒരു രാജ്യത്തിന്റെ മൂല്യങ്ങളെ തിരസ്‌കരിക്കുന്നവരാണ് – മക്രോണ്‍ അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്റ് ട്രംപുമായി തങ്ങള്‍ക്കുള്ള അകല്‍ച്ച വേദിയില്‍ മക്രോണും ഏഞ്ചല മെര്‍ക്കലും പ്രകടമാക്കിയതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

This post was last modified on November 11, 2018 9:35 pm

Related Post
Leave a Comment