X

പാക് പ്രധാനമന്ത്രിക്ക് ട്രംപിന്റെ കെട്ടിപ്പിടിത്തമില്ല, വിമാനത്താവളത്തില്‍ സുരക്ഷാപരിശോധന

ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്ന ശേഷം പാകിസ്ഥാനുമായുള്ള അമേരിക്കയുടെ ബന്ധം വഷളായിരിക്കുന്നതിന് ഇടയിലാണ് പുതിയ സംഭവം.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസിയെ വിമാനത്താവളത്തില്‍ സുരക്ഷാപരിശോധന നടത്തി യുഎസ് അപമാനിച്ചു. അബ്ബാസിയെ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിവിധ ടിവി ചാനലുകള്‍ പുറത്തുവിട്ടതോടെ വലിയ വിവാദമായിരിക്കുകയാണ്. ഒരു കൈയില്‍ ഊരിപ്പിടിച്ച കോട്ടും മറുകയ്യില്‍ സൂട്ട്‌കേസുമായി നീങ്ങുന്ന പാക് പ്രധാനമന്ത്രിയെ ആണ് കാണുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്ന ശേഷം പാകിസ്ഥാനുമായുള്ള അമേരിക്കയുടെ ബന്ധം വഷളായിരിക്കുന്നതിന് ഇടയിലാണ് പുതിയ സംഭവം. പാക് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും മറ്റും അമേരിക്കയില്‍ വിസ നിരോധനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ട്രംപ് ഗവണ്‍മെന്റ് ആലോചിച്ചുവരുകയാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ട്.

വീഡിയോ:

This post was last modified on March 28, 2018 1:23 pm